വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter(Screen Grab)
മധുരപലഹാരങ്ങള്‍ക്ക് ഇന്ത്യയുടെ ഭക്ഷണസംസ്കാരത്തില്‍ വലിയ പങ്കാണ് ഉള്ളത്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും തനത് മധുരപലഹാരങ്ങള്‍ തന്നെയുണ്ട്. ഈ മധുരപലഹാരങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഹല്‍വ. പലതരം രുചികളിലും നിറങ്ങളിലുമെല്ലാം ഇന്ന് ഹല്‍വ വിപണിയില്‍ ലഭ്യമാണ്. കാരറ്റ് ഉപയോഗിച്ചും മത്തങ്ങ ഉപയോഗിച്ചുമെല്ലാമുള്ള ഹല്‍വ വീടുകളിലും നാം തയ്യാറാക്കാറുണ്ട്.
എന്നാല്‍, പാര്‍ലെ ജി ബിസ്കറ്റ് ഉപയോഗിച്ച് ലഡ്ഡു തയ്യാറാക്കാമെന്നത് സങ്കല്‍പ്പിക്കാനാകുമോ? ഇത്തരമൊരു ലഡ്ഡു തയ്യാറാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. @MFuturewala എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു ഫുഡ് ബ്ളോഗറാണ് യഥാര്‍ത്ഥത്തില്‍ ഈ വിചിത്ര വിഭവം തയ്യാറാക്കിയിരിക്കുന്നത്.
ഒരു പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം അതിനുമുകളില്‍ പാര്‍ലെജി ബിസ്കറ്റ് നിരത്തുന്നു. ശേഷം ബിസ്കറ്റിന്റെ രണ്ട് വശവും നെയ്യിൽ പൊരിച്ചെടുക്കുന്നു. അതിനുശേഷം ഈ ബിസ്കറ്റുകള്‍ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി പൊടിച്ചെടുക്കുന്നു. വെള്ളം, പഞ്ചസാര പാനി, പാല്‍പൊടി എന്നിവയിലേക്ക് നേരത്തെ പൊടിച്ചുവെച്ച ബിസ്കറ്റ് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിനൊപ്പം പിസ്തയും കശുവണ്ടിപരിപ്പും കൂടി ചേര്‍ത്ത് ഈ കൂട്ട് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാം. പാര്‍ലെ ജി ലഡ്ഡു റെഡി.
അതേസമയം, പുത്തന്‍ വിഭവത്തോട് മുഖം തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ലെ ജി ബിസ്കറ്റിനെ നശിപ്പിച്ചു എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇത് കുറ്റകൃത്യം തന്നെയാണ് ഒരാള്‍ ട്വീറ്റ് ചെയ്തു. വീഡിയോ പങ്കുവെച്ച ട്വീറ്റ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മറ്റൊരാളുടെ ഭീഷണി. ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും ഉപയോഗിച്ച് ഹല്‍വ തയ്യാറാക്കാമായിരുന്നുവെന്നും പാര്‍ലെ ജി ബിസ്കറ്റിനെ അതില്‍ നിന്ന് ഒഴിവാക്കാമായിരുന്നുവെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: bizarre halwa is made with parle g biscuit, food, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..