ചീറ്റോസ് നൂഡില്‍സ്; മാഗിയോട് ഈ ചതി വേണ്ടായിരുന്നെന്ന് ഭക്ഷണപ്രേമികള്‍


ചീറ്റോസ് മാഗി നൂഡിൽസ്

നപ്രിയ ഭക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ മാഗിയ്ക്ക് എന്തായാലും അതില്‍ ഇടമുണ്ടാകും. ഞൊടിയിടയ്ക്കുള്ളില്‍ തയ്യാറാക്കാമെന്നതു കൊണ്ടാവാം ഈ നൂഡില്‍സ് വിരുതന് ഇത്ര ആരാധകരുണ്ടായത്. പച്ചക്കറികള്‍ നുറുക്കണ്ട, കറിക്കൂട്ട് തയ്യാറാക്കണ്ട, വെള്ളം തിളയ്ക്കുന്ന സമയത്തിനുള്ളില്‍ വിശപ്പടക്കാം. രുചിയിലും തീരെ മോശമല്ലല്ലോ.

മാഗിയില്‍ പുതിയ ചേരുവകള്‍ ചേര്‍ത്ത് പലരും പലവിധ പരീക്ഷണങ്ങളും നടത്താറുണ്ട്. മാഗി കൊണ്ടുള്ള പാചക പരീക്ഷണങ്ങള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സുലഭവുമാണ്. പലതും ഭക്ഷണപ്രേമികള്‍ പരീക്ഷിച്ചു നോക്കി നല്ല അഭിപ്രായം പറഞ്ഞവയാണ്. ചിലത് പക്ഷേ കേമമായി പാളിപ്പോകാറുമുണ്ട്. പുതിയ ഒരു പരീക്ഷണമിപ്പോള്‍ വൈറലായി കറങ്ങി നടക്കുന്നുണ്ട്. സംഗതി കുറച്ച് കടന്നു പോയില്ലേ എന്ന് സംശയം തോന്നാം. ചീറ്റോസാണ് മാഗിയിലെ പ്രധാന ചേരുവ.



ചീറ്റോസില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് മാഗി പാകം ചെയ്തെടുക്കുന്നത് കണ്ടാല്‍ മാഗി ആരാധകരുടെയും ചീറ്റോസ് ആരാധകരുടെയും കണ്ണു നിറയും. ചീസി ചീറ്റോസ് എന്നു പേരിട്ട പുതിയ വിഭവം രുചിച്ചു നോക്കി അടിപൊളിയാണെന്ന് പരീക്ഷണം നടത്തിയ യുവതി പറയുന്നുണ്ട്. ധൈര്യമുള്ളവര്‍ക്ക് പരീക്ഷിച്ചു നോക്കാം.

'സോ സോട്ട്' എന്ന യൂട്യൂബ് ചാനലിലാണ് വിചിത്ര പാചക പരീക്ഷണം പങ്കുവെച്ചത്. വീഡിയോ ഇതിനകം 22 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. കെമിസ്ടി ലാബില്‍ പോലും ഇത്തരം പരീക്ഷണങ്ങള്‍ നടന്നു കാണില്ല, മാഗിയോട് ഈ ചതി വേണ്ടായിരുന്നു എന്നിങ്ങനെ രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

Content Highlights: food, bizarre food, cheetos, maggi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented