കാരുണ്യപ്പെരുമ തീർത്ത് ബിരിയാണി ചലഞ്ച്


സഫീർ ഷാബാസ്

ഒരുനേരത്തെ ഉച്ചഭക്ഷണത്തിനുള്ള തുകയായി നിശ്ചിതസംഖ്യ ആളുകളില്‍നിന്ന് മുന്‍കൂട്ടി ഈടാക്കി ഭക്ഷണം നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

വിദ്യാർഥിനികളുടെ വീട് നിർമാണത്തിനായി മുക്കം ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കഴിഞ്ഞദിവസം നടത്തിയ ബിരിയാണി ചലഞ്ചിൽനിന്ന്

തിരുവമ്പാടി: സമാനതകളില്ലാത്ത കരുണയുടെ പെരുമ തീര്‍ത്ത് നാട്ടിന്‍പുറങ്ങളില്‍ ബിരിയാണി ചലഞ്ച് തരംഗം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുക സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുകയാണ് ബിരിയാണി, മന്തി ചലഞ്ചുകള്‍. മഹാപ്രളയവും കോവിഡും തീര്‍ത്ത സാമ്പത്തികമാന്ദ്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതോടെയാണ് പുത്തന്‍ ആശയം രൂപപ്പെടുന്നത്.

കാരുണ്യനിധിയിലേക്ക് നിര്‍ലോഭമായി സാമ്പത്തികസഹായം നല്‍കിവന്നിരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എണ്ണം നന്നേകുറഞ്ഞ സാഹചര്യത്തിലാണ് ഭക്ഷ്യമേളകളിലൂടെ ധനം സ്വരൂപിക്കുന്നത് വ്യാപകമാകുന്നത്. പ്രവാസികളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍നിന്നുമെല്ലാം ലഭിച്ചിരുന്ന സഹായങ്ങളും കുറഞ്ഞു. ഒരുനേരത്തെ ഉച്ചഭക്ഷണത്തിനുള്ള തുകയായി നിശ്ചിതസംഖ്യ ആളുകളില്‍നിന്ന് മുന്‍കൂട്ടി ഈടാക്കി ഭക്ഷണം നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

നൂറുരൂപയാണ് പൊതുവില്‍ ചലഞ്ചില്‍ ഇതിന് ഈടാക്കുന്നത്. നാടിന്റെ നന്മയെ മുന്‍നിര്‍ത്തി വിവിധ സന്നദ്ധസംഘടനകള്‍ ഒത്തൊരുമിച്ച് നടത്തുന്ന പരിപാടികളായതിനാല്‍ വന്‍ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. കഴിക്കുന്നവരുടെ വയറും വിറ്റവരുടെ മനവും നിറച്ച് ബിരിയാണി ചലഞ്ചുകള്‍ ആഘോഷമാകുന്നു. പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിറ്റഴിഞ്ഞ മേളകളുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മലയോരപഞ്ചായത്തുകളില്‍ ചെറുതും വലുതുമായി ഏതാണ്ട് അമ്പതില്‍പ്പരം ബിരിയാണി ചലഞ്ചുകള്‍ നടന്നിട്ടുണ്ട്. ചെലവുകഴിഞ്ഞ് അമ്പതുലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കിയ സന്നദ്ധസംഘടനകള്‍ വരെയുണ്ട്. ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നില്‍.

കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ, ആംബുലന്‍സ്, സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കല്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കല്‍, റോഡ് വികസനം, ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മാണം തുടങ്ങി നീണ്ടുപോകുന്നു ബിരിയാണി ചലഞ്ചുകള്‍ക്ക് പിന്നിലെ ആവശ്യങ്ങളുടെ പട്ടിക.

അരക്കോടിയിലേറെ ലാഭം

മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കഴിഞ്ഞവര്‍ഷം ചേന്ദമംഗലൂരില്‍ നടത്തിയ ബിരിയാണി ചലഞ്ച് മേഖലയിലെ റെക്കോഡാണ്.

18 ലക്ഷം രൂപ ചെലവില്‍ 71 ലക്ഷം രൂപ മൊത്തം സ്വരൂപിച്ചു. ചെലവുകഴിഞ്ഞു 53- ലക്ഷം രൂപ ബാക്കി ലഭിച്ചതായി കോ-ഓര്‍ഡിനേറ്റര്‍ ടി.പി. അബൂബക്കര്‍ പറഞ്ഞു. കിടപ്പുരോഗികളുടെ സാന്ത്വനപരിചരണരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ വന്‍ ജനകീയപങ്കാളിത്തമാണുണ്ടായത്.

താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വികസനസമിതി വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചില്‍ 10-ലക്ഷം രൂപ സ്വരൂപിക്കാനായി. രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ ടീംസ് ഓഫ് നെല്ലാനിച്ചാല്‍ കഴിഞ്ഞദിവസം നടത്തിയ ബിരിയാണി ചലഞ്ചും വലിയ വിജയമായിരുന്നു.

സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ്., എസ്.വൈ.എസ്., വെസ്റ്റ് കൊടിയത്തൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍, മുതപ്പറമ്പ് ജനകീയ കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ ഈയിടെ നടന്ന ബിരിയാണി ചലഞ്ചുകളും വന്‍വിജയമായവയാണ്. പുല്ലൂരാംപാറ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിനായി അടുത്തമാസം മന്തി ചലഞ്ച് നടത്തുന്നുണ്ട്.

Content highlights: biriyani challenge for collecting money, to help poors

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023

Most Commented