ബിൽഗേറ്റ്‌സും ഈഥൻ ബെർനാഥും|photo:instagram.com/thisisbillgates/
ഭക്ഷണമുണ്ടാക്കുന്നതിന്റെ വീഡിയോ കാണാന്‍ പൊതുവേ എല്ലാവര്‍ക്കുമിഷ്ടമാണ്. അത്തരം വീഡിയോ വേഗം വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് ഇന്ത്യന്‍ റൊട്ടിയുണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
അമേരിക്കന്‍ സെലിബ്രിറ്റി ഷെഫായ ഈഥന്‍ ബെര്‍നാഥിനൊപ്പമാണ് ബില്‍ഗേറ്റ്‌സ് റൊട്ടിയുണ്ടാക്കുന്നത്. ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് അടിപൊളി റൊട്ടിയുണ്ടാക്കിയെന്ന അടിക്കുറിപ്പോടെയാണ് ബില്‍ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോതമ്പു കുഴയ്ക്കുന്നതും തവയില്‍ റൊട്ടിയുണ്ടാക്കുന്നതുമെല്ലാം രസകരമായ രീതിയിലാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനിടയില്‍ ഇരുവരും തമ്മില്‍ തമാശരൂപേണയുള്ള സംഭാഷണങ്ങളും വീഡിയോയില്‍ കാണാം. എന്നാണ് അവസാനമായി പാചകം ചെയ്തതെന്ന് ഈഥന്‍ ബില്‍ഗേറ്റിനോട് ചോദിക്കുന്നുണ്ട്. സൂപ്പ് ചൂടാക്കുന്നത് പാചകമായി കണക്കാക്കിയാല്‍ സ്ഥിരമായി പാചകം ചെയ്യുന്നുവെന്നും തമാശരൂപേണ അദ്ദേഹം മറുപടി പറയുന്നുണ്ട്.
വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. വീഡിയോയ്‌ക്കൊപ്പമുളള കുറിപ്പില്‍ ഇന്ത്യയിലെ ഗോതമ്പുകര്‍ഷകരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഈഥന്‍ ഇന്ത്യയിലെ ബീഹാറില്‍ പോയിരുന്നു. അവിടെയുള്ള കര്‍ഷകരെ അദ്ദേഹം പരിചയപ്പെടുകയും ' ദിദി കി രസോയി' എന്ന കമ്യൂണിറ്റി കാന്റീനിലെ സ്ത്രീകളില്‍ നിന്നും റൊട്ടിയുണ്ടാക്കാന്‍ പഠിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയ്ക്ക് നിരവധിപേരാണ് ലൈക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. നെയ്യ് ചേര്‍ത്തുള്ള റൊട്ടി ഇരുവരും കഴിക്കുന്നതും വീഡിയോയില്‍ കാണാം.
Content Highlights: Bill Gates,Indian roti, ghee , Eitan Bernath,chappathi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..