പ്രതീകാത്മക ചിത്രം | Photo: A.N.I.
പാലക്കാട്: സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.കൃത്രിമനിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവയടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക.
ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കുക.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികള്‍ മാത്രം വാങ്ങുക.
കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്.
നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിക്കുന്നു.
ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കി.
കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളില്‍ മിഠായി കഴിച്ച് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികള്‍ നശിപ്പിച്ചതായും അസി. കമ്മിഷണര്‍ അറിയിച്ചു
Content Highlights: be careful when eating candy, ood safety department with warning to students, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..