ഡല്‍ഹിയിൽ ഇക്കുറിയും ഓണത്തിന് ഇലയിട്ടുണ്ണാം


വന്ദനൻ ജോർജ്

തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍നിന്നുള്ള വാഴയിലകള്‍ രണ്ടു ദിവസംകൊണ്ട് ട്രെയിനില്‍ ഡല്‍ഹിയിലെത്തിക്കും.

കരോൾബാഗിലെ ഗുരുനാനക് മാർക്കറ്റിൽ വാഴയിലയും പൂക്കളും വിൽക്കുന്ന സെൽവരാജും ഭാര്യ ജൂലിയും

ന്യൂഡല്‍ഹി: സദ്യയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോഴേ മലയാളി മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം വാഴയിലയുടേതാണെന്നതില്‍ സംശയമില്ല. ഇലയിട്ടുണ്ണണം സദ്യയെന്നതില്‍ രണ്ടു പക്ഷമില്ലതന്നെ. ഓണമായാലും വിഷുവായാലും നാട്ടിലേക്കാള്‍ ഒട്ടും മാറ്റു കുറയാതെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന മറുനാട്ടിലെ മലയാളിക്ക് വാഴയിലയെ തള്ളാനാവുമോ? മലയാളിക്ക് നാട്ടോര്‍മയുടെ ഗൃഹാതുരത്വം നല്‍കുന്ന വാഴയിലയില്‍ തന്നെ ഡല്‍ഹിയിലും സദ്യയുണ്ണാം. കരോള്‍ ബാഗ്, ഇന്ദര്‍പുരി, ത്രിലോക്പുരി എന്നിങ്ങനെ നഗരത്തില്‍ പലയിടത്തും അല്പം അന്വേഷിച്ചാല്‍ വാഴയിലകള്‍ ലഭ്യമാണ്.

കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ആഘോഷങ്ങളുടെ ഓണമെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികളും ഓണവിപണിയും. വാഴയിലയ്ക്കായി മാസങ്ങള്‍ക്ക് മുമ്പുതന്നെ ഓഡറുകള്‍ ലഭിച്ചുതുടങ്ങിയത് ഇക്കൊല്ലത്തെ ഓണാഘോഷം കേമമാകുമെന്നതിന്റെ ശുഭസൂചനയായിരുന്നുവെന്ന് കരോള്‍ ബാഗില്‍ വാഴയിലക്കച്ചവടം നടത്തുന്ന ആര്‍.സെല്‍വരാജ് പറഞ്ഞു. തമിഴ്നാട്ടിലെ ദിണ്ടിക്കല്‍ സ്വദേശിയായ ഇദ്ദേഹം രണ്ട് ദശാബ്ദത്തിലേറെയായി വാഴയിലയും പൂക്കളും വില്‍ക്കുന്നുണ്ട്. ഒരിലയ്ക്ക് പത്തുരൂപ എന്ന നിരക്കിലാണ് വില്‍പ്പന. ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടിലെത്തിച്ചുനല്‍കും.

തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍നിന്നുള്ള വാഴയിലകള്‍ രണ്ടു ദിവസംകൊണ്ട് ട്രെയിനില്‍ ഡല്‍ഹിയിലെത്തിക്കും. ഇവ മൂന്നുദിവസത്തിനകം വിറ്റഴിക്കുന്നതാണ് കച്ചവടത്തിന്റെ രീതിയെന്ന് സെല്‍വരാജ് പറഞ്ഞു. ഇല വാടാതിരിക്കാന്‍ കൃത്രിമങ്ങളൊന്നുമില്ല. യാത്രക്കിടെ കേടുപാട് സംഭവിക്കാതിരിക്കാന്‍ പാക്ക് ചെയ്യുമ്പോള്‍ ഉണങ്ങിയ ഇലകള്‍ ചാക്കിന്റെ ചുറ്റുംവെച്ച് സംരക്ഷിക്കും. ഡല്‍ഹിയിലെത്തിയാല്‍ നഗരത്തിലെ കൊടുംചൂടില്‍ ഇലകള്‍ വാടാതിരിക്കാന്‍, വാഴയിലക്കെട്ടുകള്‍ക്ക് മീതെ നനഞ്ഞ ചാക്ക് വിരിക്കും.

നഗരഹൃദയത്തിലേയും സമീപ പ്രദേശിങ്ങളിലേയും ഹോട്ടലുകളില്‍നിന്ന് ഇലകള്‍ക്ക് നേരത്തേതന്നെ ഓഡറുകള്‍ ലഭിച്ചുതുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. കരോള്‍ ബാഗിലെ ഗുരുനാനക് മാര്‍ക്കറ്റില്‍ ഭാര്യ ജൂലിയോടൊപ്പമാണ് സെല്‍വരാജ് കട നടത്തുന്നത്. ഹോട്ടലുകളില്‍നിന്നും വ്യക്തികളില്‍നിന്നുമായി 10,000 വാഴയിലകള്‍ക്കുള്ള ഓഡര്‍ ഈ ഓണസീസണില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൂക്കളവും തിരുവാതിരക്കളിയും പുലിക്കളിയും ഓണക്കോടിയും ഒക്കെയുണ്ടെങ്കിലും ഓണാഘോഷത്തെ പരിപൂര്‍ണതയിലെത്തിക്കുന്നത് സദ്യയാണ്. വാഴയിലയില്‍ വിളമ്പിയ ഒരുഗ്രന്‍ സദ്യകഴിക്കാന്‍ ഏതു നാട്ടിലായാണെങ്കിലും മലയാളി കൊതിക്കും. വാഴയിലയില്‍ വിളമ്പിയ ചൂട് ചോറിനൊപ്പം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍കൂടിയായാല്‍ സദ്യ കെങ്കേമം.

Content Highlights: banana leaf for sady, banana leaf for sadya, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented