രു ലഡുവിന് എട്ട് രൂപയാണ് ശരാശരി വില. എന്നാൽ, ഹൈദരാബാദിലെ ബാലപൂര്‍ ക്ഷേത്രത്തിലെ ലഡു ലേലത്തിൽ പോയത് 16.6 ലക്ഷം രൂപയ്ക്കാണ്. ബാലപൂര്‍ മണ്ഡല്‍ ആര്യവൈശ്യ സംഘത്തിലെ തെനത്തി ശ്രീനിവാസ് ഗുപ്തയാണ് ഭീമന്‍ ലഡു സ്വന്തമാക്കിയത്. 15 മിനിറ്റ് നീണ്ടു നിന്ന് ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് ശ്രീനിവാസ് ഗുപ്ത ലേലം പറഞ്ഞിരുന്നത്.

ആന്ധ്രാ പ്രദേശില്‍ ഗോധാവരി ജില്ലയില്‍ തപേശ്വരത്തെ സുരുചി ഫുഡ് ആണ് ഭീമന്‍ ലഡ്ഡു തയ്യാറാക്കിയത്. മൂന്ന് ലക്ഷം രൂപയാണ് ഇത് തയ്യാറാക്കുന്നതിന് ചെലവായത്.  220 കിലോഗ്രാം പഞ്ചസാര, 145 കിലോഗ്രാം നെയ്യ്, 175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം അണ്ടിപ്പരിപ്പ്, 13 കിലോഗ്രാം ബദാം, 3 കിലോഗ്രാം ഏലയ്ക്ക, ഒരു കിലോഗ്രാം പച്ചക്കര്‍പ്പൂരം എന്നിവയാണ് ഈ ലഡ്ഡു ഉണ്ടാക്കാനായി ഉപയോഗിച്ചത്.

450 രൂപയ്ക്ക് 1994ല്‍ മുതലാണ് ഗണേശോത്സവത്തിന് ലഡു ലേലം ചെയ്യാനാരംഭിച്ചത്.

content highlight: Balapur laddu sold for Rs 16.6 lakh