തമിഴ്നാട്ടിൽ മധുരമേളം തീർത്ത് കേരളപ്പെരുമ; ബേക്കറിയിൽ രുചിഭേദങ്ങളുമായി മലയാളിക്കൂട്ടം


പി.സുരേഷ്ബാബു

വടകര ഒഞ്ചിയത്തുനിന്നുവന്ന ടി.കെ. ബാലന്‍ 1971-ല്‍ ആരംഭിച്ച കൃഷ്ണ ബേക്കറിയും കോയമ്പത്തൂരിലെ പ്രധാന സ്ഥാപനമാണ്.

നെല്ലാംപാളയത്തെ കൃഷ്ണ ബേക്‌സ് ആൻഡ് സ്വീറ്റ്‌സിന്റെ നിർമാണകേന്ദ്രത്തിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നു.

കോയമ്പത്തൂര്‍: ദീപാവലിക്കച്ചവടത്തിനുള്ള തിരക്കിലാണ് തമിഴ്‌നാട്ടിലെ ബേക്കറികളെല്ലാം. തമിഴകത്തിലെ ഓരോ ബേക്കറിക്കുമുണ്ടാകും ഒരു മലയാളിടച്ച്. ഉടമസ്ഥനായും നടത്തിപ്പുകാരനായും നാവില്‍ കൊതിയൂറുന്ന മധുരക്കലവറ തീര്‍ക്കുന്ന തൊഴിലാളിയായും ഒരു മലയാളിബന്ധം കാണാം. വേരുകള്‍ അന്വേഷിച്ചാല്‍ ബേക്കറിപ്പെരുമയുടെ വരവ് കണ്ണൂരോ വടകരയോ ചെന്നെത്തും. ക്രിക്കറ്റും സര്‍ക്കസും കേക്കും ജീവവായുവിനെപ്പോലെ കാണുന്ന കണ്ണൂരില്‍നിന്ന് കേക്കുകളുടെ രുചിഭേദങ്ങളുമായി മാലോകരെ കൊതിപ്പിക്കാനിറങ്ങിയ മലയാളിയുടെ കഥ കൗതുകം നിറഞ്ഞതാണ്.

കോയമ്പത്തൂര്‍, നീലഗിരി, പൊള്ളാച്ചി, ഈറോഡ്, സേലം, തിരുപ്പൂര്‍, മധുര, ദിണ്ടിക്കല്‍ തുടങ്ങി തമിഴകത്തിലെ മിക്ക ജില്ലകളിലെയും ബേക്കറി നടത്തിപ്പുകാരില്‍ വലിയൊരു ശതമാനം മലയാളികളാണ്. കോയമ്പത്തൂര്‍ ജില്ലയിലെ ബേക്കറികളില്‍ 70 ശതമാനവും മലയാളികള്‍ നടത്തുന്നവയാണെന്ന് പതിറ്റാണ്ടുകളുടെ ബേക്കറി പാരമ്പര്യമുള്ള കെ.ആര്‍. ബേക്കറിയുടമ ബാലന്‍ പറഞ്ഞു.ജില്ലയില്‍ ഏതാണ്ട് 800-ഓളം ബേക്കറികള്‍ മലയാളികള്‍ നടത്തുന്നവയാണ്. 1969-ല്‍ കോയമ്പത്തൂരില്‍ കൂട്ടുകാരുമായി ചേര്‍ന്ന് ആദ്യ ബേക്കറിക്ക് തുടക്കമിടുമ്പോള്‍ അന്നത്തെ ഏറ്റവും പേരുകേട്ട ബേക്കറികള്‍ മലയാളികള്‍ നടത്തിയിരുന്ന മോഡേണ്‍ ഇംഗ്ലീഷ് ബേക്കറി, ഭാരത് ബേക്കറി എന്നിവയായിരുന്നുവെന്ന് ബാലന്‍ ഓര്‍ക്കുന്നു. കീര്‍ത്തി, സംഗീത, പുഷ്പ എന്നിങ്ങനെ പലപേരുകളില്‍ ബേക്കറി നടത്തിയ ബാലന്‍ തന്റെ ബ്രാന്‍ഡായ കെ.ആര്‍. ബേക്കറി ആദ്യം തുടങ്ങുന്നത് 40 വര്‍ഷംമുമ്പ് സ്വന്തംനാടായ വളാഞ്ചേരിയിലാണ്.

പിന്നെ കോയമ്പത്തൂരിലും കേരളത്തില്‍ വിവിധ ജില്ലകളിലും നിറഞ്ഞു. അയിനിക്കല്‍ ബാലന്‍ എന്നാണ് പേരെങ്കിലും തന്റെ സ്വന്തം ബ്രാന്‍ഡിന്റെ പേരില്‍ കെ.ആര്‍. ബാലന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

രാജ്യത്ത് ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കുന്നത് 1883-ല്‍ തലശ്ശേരിയിലാണ്. കണ്ണൂരിന്റെ കേക്കുചരിത്രം തുടങ്ങുന്നത് അന്നുമുതലാണ്. കേക്കും ബിസ്‌കറ്റുകളും പലതരം ബേക്കറി ഉത്പന്നങ്ങളും ഉണ്ടാക്കുന്നതിലെ വൈദഗ്ധ്യവും അവയുടെ രുചിക്കൂട്ടും കണ്ണൂരുകാരുടെ സ്വന്തമായതോടെ പിന്നെ രാജ്യമെമ്പാടും ബേക്കറി നടത്തിപ്പിന് അവരിറങ്ങുകയായിരുന്നു. കണ്ണൂരുകാരുടെ കേക്കിന് അന്നുമുതല്‍ ഡിമാന്‍ഡാണ്.

കണ്ണൂരിനുപിറകെ വടകരയും കോഴിക്കോടും മലപ്പുറവും ബേക്കറി ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചതോടെ മറുനാട്ടില്‍ മലയാളികളില്ലാത്ത ബേക്കറികളില്ലെന്നായി. കണ്ണൂര്‍ പാനൂരില്‍നിന്ന് 1940-കളില്‍ കോയമ്പത്തൂരില്‍ വന്ന് ബേക്കറികള്‍ സ്ഥാപിച്ച നാണുവും ഗോവിന്ദനും ആനന്ദനും ബേക്കറി ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്നവരാണ്. ഇവര്‍ തുടങ്ങിയ ടി.ജി. ബേക്കറിയും ആനന്ദയും ചന്ദ്ര ബേക്കറിയും ആരും മറക്കില്ല. ഇവരുടെ പിന്‍മുറക്കാരില്‍ സിറ്റി കേക്ക് ഷോപ്പ് നടത്തുന്ന എം. ചന്ദ്രന്‍ 1970 മുതലും റോയല്‍ കേക്ക് ഷോപ്പ് നടത്തുന്ന റിതുപര്‍ണന്‍ 30 വര്‍ഷമായും ബേക്കറി രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. ഇവരുടെ കുടുംബത്തില്‍പെട്ടവര്‍ക്ക് തന്നെ 70-ഓളം ബേക്കറികള്‍ ഇവിടെയുണ്ട്.

വടകര ഒഞ്ചിയത്തുനിന്നുവന്ന ടി.കെ. ബാലന്‍ 1971-ല്‍ ആരംഭിച്ച കൃഷ്ണ ബേക്കറിയും കോയമ്പത്തൂരിലെ പ്രധാന സ്ഥാപനമാണ്.

ഇപ്പോള്‍ മകന്‍ ടി.കെ. ലെജീഷാണ് നടത്തുന്നത്. കൃഷ്ണ ബേക്‌സ് ആന്‍ഡ് സ്വീറ്റ്സ് എന്നപേരില്‍ 15-ഓളം ബേക്കറികളുണ്ട്. സന്തോഷ് ബേക്കറി, കിങ്സ്, നീലഗിരി, ടേസ്റ്റി, എന്‍.എസ്. തുടങ്ങി പ്രധാനപ്പെട്ട നിരവധി ബേക്കറികള്‍ വേറെയുമുണ്ട്. മലയാളികള്‍ ഉണ്ടാക്കുന്ന കേക്കിനാണ് ഏറ്റവുമധികം ഡിമാന്‍ഡെന്ന് പറയുന്നു. പലതരം പലഹാരങ്ങളും എണ്ണക്കടികളും മധുരപലഹാരങ്ങളുമെല്ലാം തമിഴ് നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടമാണ്.

ബേക്കറി ബിസിനസിനായി വന്ന മലയാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമാണ് തമിഴകത്തിനുള്ളത്. ചായയോടും മധുരത്തിനോടുമുള്ള തമിഴരുടെ ഇഷ്ടക്കൂടുതല്‍ തന്നെ കാരണം. കോവിഡ് പ്രതിസന്ധി ബേക്കറിരംഗത്തെയും ബാധിച്ചു. തൊഴിലാളികളില്‍ ഭൂരിഭാഗവും നേരത്തെ മലയാളികള്‍ ആയിരുന്നത് ഇപ്പോള്‍ കുറഞ്ഞു. കൂടുതലും ഉത്തരേന്ത്യക്കാരാണ്.

Content Highlights: bakerys run by keralite at coimbatore, food, successful bakery business


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented