ചൈനീസ് ഭക്ഷണം വിളമ്പുന്ന പുതിയ റെസ്റ്ററന്റുമായി സമൂഹമാധ്യമത്തിൽ താരമായ 'ബാബാ കാ ദാബാ'ഉടമ


ഇപ്പോഴിതാ മാളവ്യ ന​ഗറിൽ തന്നെ മറ്റൊരു റെസ്റ്ററന്റ് കൂടി തുറന്നിരിക്കുകയാണ് കാന്താപ്രസാദ്.

പുതിയ റെസ്റ്ററന്റിൽ കാന്താപ്രസാദ് | Photo: ANI

ലോക്ഡൗൺ കാലത്തെ ദുരിതകഥ പറയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമത്തിൽ വൈറലായവരാണ് ഡൽഹിയിൽ ബാബാ കാ ദാബാ എന്ന പേരിൽ ചായക്കട‌ നടത്തിവരുന്ന കാന്താപ്രസാദും ഭാര്യയും. ​ഗൗരവ് വാസൻ എന്ന യൂട്യൂബറാണ് ഇരുവരുടേയും കഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിനു പിന്നാലെ നിരവധി സഹായങ്ങളും കാന്താപ്രസാദിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ മാളവ്യ ന​ഗറിൽ തന്നെ മറ്റൊരു റെസ്റ്ററന്റ് കൂടി തുറന്നിരിക്കുകയാണ് കാന്താപ്രസാദ്.

ഇന്ത്യൻ- ചൈനീസ് ഭക്ഷണങ്ങൾ വിളമ്പുന്ന പുത്തൻ റെസ്റ്ററന്റിന് തുടക്കം കുറിച്ചിരിക്കുകയാണ് എൺപതുകാരനായ കാന്താപ്രസാദ്. പുതിയ ഉദ്യമത്തിൽ ഏറെ സന്തുഷ്ടനാണെന്നും ദൈവം തങ്ങളെ അനു​ഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ച ജനങ്ങളോടെല്ലാം നന്ദി അറിയിക്കുന്നുവെന്നും അവരോടെല്ലാം തന്റെ പുതിയ റെസ്റ്ററന്റ് സന്ദർശിക്കാൻ അഭ്യർഥിക്കുകയാണെന്നും അദ്ദേഹംപറയുന്നു.

പഴയ ചായക്കടയിൽ നടക്കാനുള്ള ദൂരമേ പുതിയ റെസ്റ്ററന്റിലേക്കുള്ളു. പുതിയ നേട്ടം വന്നുവെന്നു കരുതി തന്റെ ദാബയെ കൈവിടാനും അദ്ദേഹം ഒരുക്കമല്ല. ഇരുസ്ഥലങ്ങളിലും ഒരുപോലെ സജീവമാകണമെന്നാണ് കാന്താപ്രസാദിന്റെ ആ​ഗ്രഹം. പുതിയ റെസ്റ്ററന്റിലും കാന്താപ്രസാദും ഭാര്യയും തന്നെയാവും പാചകം, ഒപ്പം സഹായികളും ഉണ്ടാവും. ഫർണിച്ചറും സി.സി ടി.വിയും ഉൾപ്പെടെയുള്ളവ പുതിയ റെസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കി മാളവ്യ ന​ഗർ പോലീസിന് കാന്താപ്രസാദ് പരാതി സമർപ്പിച്ചിരുന്നു. ചായക്കട തീയിൽ ചാമ്പലാക്കുമെന്ന് ഭീഷണി വന്നുവെന്നും തനിക്ക് വീടുവിട്ടു പുറത്തുപോകാൻ ഭയം തോന്നുന്നുവെന്നുമാണ് കാന്താപ്രസാദ് പരാതിയിൽ പറഞ്ഞത്. തന്റെ വളർച്ചയിൽ നിരവധി പേർ അസൂയാലുക്കളാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണിലൂടെ നിരവധി പേർ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

ഭീഷണികൾക്ക് പിറകിൽ യൂട്യൂബർ ​ഗൗരവ് വാസൻ ആണെന്നാണ് കരുതുന്നതെന്ന് കാന്താപ്രസാദിന്റെ വക്കീൽ പ്രേം ജോഷി പറഞ്ഞിരുന്നു. എന്നാൽ കാന്താപ്രസാദിനെ ആരെല്ലാമോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പോലീസ് ഈ വിഷയത്തിൽ സത്യം തെളിയിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ​ഗൗരവ് വാസൻ പറഞ്ഞത്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ കാന്താപ്രസാദിന്റെ പരാതിയിൽ ​ഗൗരവ് വാസനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ച ​ഗൗരവ് തനിക്കു വേണ്ടി സഹായങ്ങൾ അഭ്യർഥിക്കുകയും സ്വന്തം അക്കൗണ്ട് നമ്പർ നൽകുകയുമാണ് ചെയ്തതെന്നു കാണിച്ചാണ് കാന്താപ്രസാദ് പരാതി നൽകിയത്.

ഗൗരവ് വാസന്‍ പകര്‍ത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ബാബയുടെ ദുരിതം ലോകത്തെ അറിയിച്ചത്. ഭാര്യ ബദാമി ദേവിക്കൊപ്പം ഏറെക്കാലമായി ധാബ നടത്തുകയാണ് ബാബ. ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാല്‍, കോവിഡ് കാലത്ത് നിത്യവൃത്തിക്കുള്ള പണംപോലും കച്ചവടത്തിലൂടെ കിട്ടുന്നില്ലെന്ന് ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരില്‍ക്കുതിരുകയായിരുന്നു. കോവിഡ് തകര്‍ത്തെറിഞ്ഞ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണം ട്വിറ്ററില്‍ വൈറലായി. ക്രിക്കറ്റ്താരം ആര്‍ അശ്വിന്‍, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്‍, സുനില്‍ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു.

Content Highlights: Baba ka Dhaba’ Owner Starts a New Restaurant in Delhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented