മസോണില്‍ നിന്ന് ഉണക്കിയ ചാണകകട്ടകള്‍ വാങ്ങി അത് രുചിച്ചു നോക്കിയ ഉപഭോക്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.  ഇയാള്‍ ഇത് കഴിച്ചു നോക്കിയ ശേഷം വൃത്തികെട്ട രുചിയെന്ന് റിവ്യൂവില്‍ കുറിക്കുകയായിരുന്നു. മതപരമായ ആവശ്യങ്ങള്‍ക്ക് എന്ന കൃത്യമായി ആമസോണ്‍ വെബ്‌സൈറ്റില്‍ കൃത്യമായി നിര്‍ദേശമുണ്ട്. റിവ്യു നല്‍കിയ ആളാരാണെന്ന് വ്യക്തമല്ലെങ്കിലും സംഭവം വൈറലായി.

ഡോ. സഞ്ജയ് അറോറ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ സംഭവം ട്വിറ്ററില്‍ വൈറലാക്കിയത്. ചാണകം വാങ്ങിയ ശേഷം ഇത് രുചിച്ചു നോക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് റിവ്യൂവിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇത് പൂജാ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ഇതിന് മണ്ണിന്റെ രുചിയാണെന്നും, ഈ ഉത്പന്നം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്. ഒപ്പം വണ്‍ സ്റ്റാര്‍ റിവ്യൂവും നല്‍കി. 

'നൂറ് ശതമാനം ജൈവമായ ഒറിജിനല്‍ ചാണകം, പൂജകള്‍ക്കും മറ്റും ഉപയോഗിക്കാനുള്ളത്. ഇന്ത്യന്‍ പശുവിന്റെ ചാണകത്തില്‍ നിന്ന് തയ്യാറാക്കിയത്. കൈകൊണ്ട് നിര്‍മിച്ചത്, നന്നായി ഉണക്കി വേവിച്ചത്... അന്തരീക്ഷത്തിലെ രോഗം പടര്‍ത്തുന്ന പ്രാണികളെ ഇല്ലാതാക്കും. അഞ്ച് ഇഞ്ച് വലിപ്പം, കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും എളുപ്പം. വളരെകാലം സൂക്ഷിച്ചു വയ്ക്കാം...' ഉത്പന്നത്തെ പറ്റി ആമസോണ്‍ നല്‍കുന്ന വിവരണം ഇങ്ങനെ.

Content Highlights: Amazon customer eats cow dung cakes, posts review on site