ബിയര്‍ ചേര്‍ത്ത് ചൗമെയ്ന്‍; കഴിച്ചിട്ട് വണ്ടിയോടിക്കാന്‍ പറ്റുമോ എന്ന് സോഷ്യല്‍ മീഡിയ


ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ചൗമെയ്ന്‍. പച്ചക്കറികളോ ഇറച്ചിയോ ചേര്‍ത്ത് തയ്യാറാക്കുന്ന ന്യൂഡില്‍സിന് സമാനമായ ചൈനീസ് വിഭവമാണിത്. തട്ടുകടകളിലും ഏറെ സുലഭമാണ് ഈ വിഭവം.

അടുത്തകാലത്ത് ഫ്യൂഷന്‍ ഫുഡുകള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. തട്ടുകടക്കാരാണ് ഇത്തരം വിഭവങ്ങള്‍ കൂടുതലായും അവതരിപ്പിക്കുന്നത്. ഇത്തരമൊരു ഫ്യൂഷന്‍ ഫുഡ് തയ്യാറാക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ആഗ്രയിലെ ഒരു വഴിയോര കച്ചവടക്കാരനാണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്.ചൗമെയിനൊപ്പം ബിയറും ചേര്‍ത്താണ് കച്ചവടക്കാരന്‍ ഈ ഫ്യൂഷന്‍ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഫൂഡി അക്ഷത് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുപ്പത്ത് വെച്ച് നന്നായി ചൂടായ പാത്രത്തിലേക്ക് ആദ്യം ബിയറാണ് ചേര്‍ക്കുന്നത്. ഇതിലേക്കാണ് ചൗമെയ്ന്‍ കൂട്ടുകള്‍ ചേര്‍ത്ത് വിഭവം തയ്യാറാക്കുന്നത്. ഇതിനിടയ്ക്ക് കച്ചവടക്കാരന്‍ വീണ്ടും ബിയര്‍ ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. 1.7 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ബിയര്‍ ചൗമെയ്‌നോടാകട്ടെ മുഖം തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വല്ലാത്തൊരു കോംപിനേഷനാണെന്ന് വീഡിയോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു. ഇത് കഴിച്ചിട്ട് വണ്ടിയോടിക്കാന്‍ കഴിയുമോ എന്നാണ് കുറെയാളുകളുടെ സംശയം.

പാനി പൂരി ഐസ്‌ക്രീമും മാമ്പഴ സത്ത് ചേര്‍ത്ത മാഗിയുമെല്ലാം ഇത്തരത്തില്‍ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഭവങ്ങളാണ്. ചില കോംപിനേഷനുകള്‍ ആളുകള്‍ ഏറ്റെടുക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യാറുണ്ട്.


Content Highlights: bizzare food, viral video, agra street vendor makes beer chowmein, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented