ഗീ പൊടി ഇഡ്ഡലിയും ബട്ടർ പൊടി ഇഡ്ഡലിയും ; പ്രാതലിന്റെ ചിത്രങ്ങളുമായി നടി പാര്‍വതി


വിവിധതരം ഇഡ്ഡലികള്‍ വിളമ്പുന്ന മൈസൂര്‍ രാമന്‍ ഇഡ്ഡലി ഏറെ പ്രസിദ്ധമാണ്.

പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം

നല്ല ചൂട് ഇഡ്ഡലിയ്‌ക്കൊപ്പം നെയ്യില്‍ ചാലിച്ചെടുത്ത പൊടി ഇഡ്ഡലിയും കൂടെ ആയാലോ. കൊച്ചിയിലെ പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന മൈസൂര്‍ രാമന്‍ ഇഡ്ഡലി എന്ന റെസ്റ്റൊറന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

പ്രഭാതസവാരിക്കിടെ സുഹൃത്തും ഫിറ്റ്‌നെസ് ട്രെയിനറുമായ റാഹിബ് മുഹമ്മദിനൊപ്പം ഇഡ്ഡലിയും പൊടി ഇഡ്ഡലിയും കഴിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

വിവിധതരം ഇഡ്ഡലികള്‍ വിളമ്പുന്ന മൈസൂര്‍ രാമന്‍ ഇഡ്ഡലി ഏറെ പ്രസിദ്ധമാണ്. ഇഡ്ഡലിയ്‌ക്കൊപ്പം സാമ്പാറും ചമ്മന്തിയുമെല്ലാം പാര്‍വതിയുടെ പ്ലേറ്റില്‍ കാണാം. നെയ്യില്‍ ചാലിച്ച് ഇഡ്ഡലി കഴിക്കുന്നതിന്റെ വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഇഡ്ഡലി കൂടാതെ നെയ് റോസ്റ്റ് കൂടി കഴിച്ചിട്ടാണ് ഇരുവരും റെസ്റ്റൊറന്റിൽ നിന്ന് മടങ്ങിയതെന്നും പാർവതി പറഞ്ഞു.

Content Highlights: actress parvathy thiruvoth, shares breakfast pictures from mysore raman idli, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented