നേരംപോക്കിന്‌ അച്ചാര്‍ പരീക്ഷണം; ഇന്ന് കടലും കടന്ന് പൊന്നു മാമിയുടെ രുചി


ബേസിൽ നെല്ലിമറ്റത്തിൽ

അത്യാവശ്യക്കാര്‍ക്ക് എട്ടോ പത്തോ പാക്കറ്റുകള്‍ മാമി നല്‍കും. എന്നാല്‍, കച്ചവടാവശ്യത്തിന് ചെന്നാല്‍ ആ പ്രിയം കാണില്ല

കല്പാത്തിയിലെ വീട്ടിൽ നാരങ്ങ അച്ചാർ നിർമിക്കുന്ന തിരക്കിൽ പൊന്നുമാമി | Photo: Mathrubhumi

പാലക്കാട്: പുതിയ കല്പാത്തി അഗ്രഹാരവീഥിയിലെത്തി 'അച്ചാര്‍ മാമി'യുടെ വീട് ചോദിച്ചാല്‍ ആരും പറഞ്ഞുതരും. വീടിന്റെ മുറ്റത്തെത്തുമ്പോഴേ നല്ല കടുമാങ്ങ അച്ചാറിന്റെ മണം വരും. വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ കുറച്ച് അച്ചാറുണ്ടാക്കി നോക്കിയിരുന്ന സാധാരണ വീട്ടമ്മയായിരുന്നു അലമേലു അമ്മാള്‍. നേരംപോക്കിന് തുടങ്ങിയ അച്ചാര്‍ പരീക്ഷണം പിന്നീട് ആളുകള്‍ക്ക് പ്രിയങ്കരമായി. അങ്ങനെ പഴമയുടെ രുചി വിളമ്പുന്ന കല്പാത്തി അഗ്രഹാരത്തിലെ അലമേലു അമ്മാളെന്ന പൊന്നുമാമിയുടെ അച്ചാറിന്റെ രുചിയും കടല്‍ കടന്നു.

കണ്ടും കേട്ടും അറിഞ്ഞവര്‍ വിവിധ നാടുകളില്‍നിന്ന് പൊന്നുമാമിയുടെ മാങ്ങ അച്ചാര്‍ വാങ്ങാനെത്തി. പ്രവാസികള്‍ അവധി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ കൊണ്ടുപോകുന്നത് പൊന്നുമാമിയുടെ മാങ്ങ അച്ചാറാണ്. അത്യാവശ്യക്കാര്‍ക്ക് എട്ടോ പത്തോ പാക്കറ്റുകള്‍ മാമി നല്‍കും. എന്നാല്‍, കച്ചവടാവശ്യത്തിന് ചെന്നാല്‍ ആ പ്രിയം കാണില്ല.



കഴിഞ്ഞ 35 കൊല്ലമായി മാങ്ങ അച്ചാര്‍ മാത്രമാണ് പൊന്നുമാമി ഉണ്ടാക്കിയിരുന്നത്. കല്പാത്തി തേര് അടുക്കാറായതോടെ നാരങ്ങ അച്ചാറിന്റെ നിര്‍മാണത്തിരക്കിലാണ് മാമി. ആദ്യമായാണ് നാരങ്ങയില്‍ പരീക്ഷണം നടത്തിയതെങ്കിലും ഇതുവരെ തയ്യാറാക്കിയതെല്ലാം വിറ്റുപോയി. ഇനി തയ്യാറാക്കുന്നത് തേരിനോടടുപ്പിച്ചേ പുറത്തെടുത്ത് ഉപയോഗിക്കാനാവൂ.

വടുകപ്പുളി നാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

ഏകദേശം ഒരു കിലോയോളം വരുന്ന വടുകപ്പുളി നാരങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. 150 ഗ്രാം ഉപ്പ്, 150 ഗ്രാം മുളകുപൊടി, രണ്ട് ടീസ്പൂണ്‍ വറുത്തുപൊടിച്ച ഉലുവപ്പൊടി, ഒരു ചെറിയ ടീസ്പൂണ്‍ നിറയെ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നാരങ്ങ നന്നായി ഇളക്കിയെടുക്കുക. വ്യത്യസ്തമായ മണവും രുചിവ്യത്യാസവും ആവശ്യമുള്ളവര്‍ക്ക് അര ടീസ്പൂണ്‍ കായപ്പൊടികൂടി ചേര്‍ക്കാം.

തുടര്‍ന്ന് 200 ഗ്രാം നല്ലെണ്ണ തിളപ്പിച്ചെടുത്ത് തണുപ്പിച്ചശേഷം നാരങ്ങയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഭരണിയിലോ നല്ല വൃത്തിയുള്ള പാത്രത്തിലോ വാ മൂടിക്കെട്ടി എടുത്തുവെക്കണം. നാലുമുതല്‍ അഞ്ചുദിവസംവരെ കഴിഞ്ഞാല്‍ ഉപയോഗിച്ചുതുടങ്ങാം.

Content Highlights: Achar Mami Kalpathi Kadumanga Pickle Alamelu Ammal Ponnu Mami


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented