മഞ്ഞ നിറത്തിലും ചുവന്ന നിറത്തിലുമുള്ള വാഴപ്പഴം നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത് നീല നിറത്തിലുള്ള വാഴപ്പഴമാണ്. ബ്ലൂ ജാവ ബനാന എന്ന പേരിലുള്ള ഈ പഴത്തിന് വാനില ഐസ്‌ക്രീമിന്റെ രുചിയാണ്.

പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്റെ ട്വിറ്ററില്‍ ഈ പഴത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെ കുറിച്ച് പറഞ്ഞില്ല. വാനില ഐസ്‌ക്രീമിന്റെ രുചിയാണ് ഇതിനുള്ളത്. അദ്ദേഹം കുറിച്ചു.

ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ഇവ ഹവായി മേഖലയില്‍ സര്‍വ്വസാധാരണമാണ്. ഐസ്‌ക്രീം ബനാന എന്നാണ് അവിടെ ഇതിന് പേര്. ഫിജിയില്‍ ഹവായിയന്‍ ബനാന എന്നാണ് പേര്. 

Content Highlights: About Blue Java Banana