ആയിരം കോഴികൾ ഒന്നിച്ച്‌ മുട്ടയിട്ടു; വിറ്റഴിക്കാനാകാതെ ബുദ്ധിമുട്ടി വീട്ടമ്മമാർ


സുരേന്ദ്രൻ ചീമേനി

കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായി 70 കുടുംബങ്ങള്‍ക്ക് 25 വീതം കോഴിക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചായത്തധികൃതര്‍ അനുവദിച്ചത്.

പുത്തിഗെയിലെ ഏതാനും വീടുകളിലെ കോഴിമുട്ടകൾ, കോഴിമുട്ടയുമായി ശാരദ

പുത്തിഗെ: കോഴികളും കൂടും ലഭിച്ചപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു പുത്തിഗെ പഞ്ചായത്തിലെ വീട്ടമ്മമാര്‍. എന്നാല്‍, തീറ്റയും വെള്ളവും നല്‍കി പോറ്റിയ കോഴികള്‍ മുട്ടയിട്ടപ്പോള്‍ ആശങ്കയിലാണ് അവര്‍. മുട്ടകള്‍ വിറ്റഴിക്കാനാകാത്തതാണ് അതിന് കാരണം.

കുടുംബശ്രീ ജില്ലാമിഷന്‍ അനുവദിച്ച 10 ലക്ഷം രൂപയില്‍നിന്ന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയാണ് അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് മുട്ടക്കോഴികളെ നല്‍കിയത്.

കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായി 70 കുടുംബങ്ങള്‍ക്ക് 25 വീതം കോഴിക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചായത്തധികൃതര്‍ അനുവദിച്ചത്. 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍, കൂടുകള്‍, രണ്ടു മാസത്തേക്കാവശ്യമായ കോഴിത്തീറ്റ എന്നിവയുമാണ് നല്‍കിയത്.

മലയോരമേഖലയിലെ സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കിയാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്. എല്ലായ്പ്പോഴും ഇത്തരത്തില്‍ മുട്ടകള്‍ വില്‍ക്കാനും കഴിയുന്നില്ല. ചൂട് കൂടിയത് കാരണം മുട്ടകള്‍ കൂടുതല്‍ നാളുകള്‍ സൂക്ഷിക്കാനാകുന്നുമില്ല.

അഞ്ചുരൂപയാണ് ഒരു കോഴിമുട്ടയ്ക്ക് വില നിശ്ചയിച്ചിട്ടുള്ളത്. 15,000 രൂപയാണ് ഒരംഗത്തിന് വായ്പ അനുവദിച്ചത്. ഈ തുക 18 മാസങ്ങള്‍ കൊണ്ട് തിരിച്ചടയ്ക്കണം. 860 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 15,480 രൂപ പലിശയടക്കം തിരിച്ചടയ്‌ക്കേണ്ടി വരും. മുട്ടകള്‍ ഏഴുരൂപയ്ക്ക് വിറ്റഴിച്ചാല്‍ ചെറിയ തുക ഒരംഗത്തിന് വായ്പയടച്ചാലും മിച്ചം വെയ്ക്കാന്‍ കഴിയും. വീട്ടമ്മമാരില്‍നിന്ന് കോഴിമുട്ടകള്‍ ശേഖരിക്കാന്‍ പൊതുവായ ഒരു സംവിധാനമുണ്ടായാല്‍ നല്ലതാണെന്നും അവര്‍ പറയുന്നു.

Content Highlights: egg sell, housewives from kasaragod, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented