പൊറോട്ട ഇഷ്ടമില്ലാത്തവരുണ്ടാവില്ല. എങ്കില്‍ പൊറോട്ട മാസ്‌കിന്റെ രൂപത്തിലായാലോ... മധുരയിലെ  ഒരു റസ്‌റ്റൊറന്റിലാണ് മാസ്‌കിന്റെ രൂപത്തിലുള്ള ചൂട് പൊറോട്ടകള്‍ വിളമ്പുന്നത്. കൊറോണ വൈറസിനെതിരെ ബോധവത്ക്കരണം നടത്താന്‍ വേണ്ടിയാണ് ഈ മാസ്‌ക് പൊറോട്ടകള്‍. 

ടെമ്പിള്‍ സിറ്റിയിലെ വലിയ ഹോട്ടലുകളിലൊന്നാണ് ഇത്. ' മാസ്‌ക് പൊറോട്ട ചൊവ്വാഴ്ച രാവിലെയാണ് നല്‍കിത്തുടങ്ങിയത്. ഉച്ചയോടെ കൂടുതല്‍ ആളുകള്‍ തിരക്കി വന്നു തുടങ്ങി.'  ഹോട്ടലിന്റെ ഉടമയായ കെ.എല്‍ കുമാര്‍ പറയുന്നു. 

പൊതുവിടങ്ങളില്‍ ആളുകളെ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊറോട്ടയുടെ ലക്ഷ്യം. ആളുകള്‍ക്ക് ഈ രോഗത്തെ തടയുന്നതിനെ പറ്റി കൂടുതല്‍ ബോധവത്ക്കരണം നടത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കുമാര്‍. 

മാസ്‌ക് പൊറോട്ടക്ക് നൂറുകണക്കിന് ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളുടേത്. ഒരു പൊറോട്ട സെറ്റിന് 50 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പല ഫുഡ് ഡെലിവറി ആപ്പുകളിലും ഈ പൊറോട്ട ഓര്‍ഡര്‍ ചെയ്യാനാവും.

Content Highlights: a hotel in tamilandu includes mask parotta in their menu for corona virus awareness