കുഞ്ഞുങ്ങളുടെ ചിരിയും കളിയും ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇവിടെയിതാ ഇല്ലീറിയന്‍ കേംരജ്‌ എന്ന മൂന്ന് വയസുകാരന്‍ പാചക വിരുത് കൊണ്ട് നിരവധി പേരെ ആരാധകരാക്കിയിരിക്കുകയാണ്. ഇല്ലീറിയാന്‍ കുക്ക്‌സ് എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ ഇല്ലീറിയന്റെ നിരവധി ബേക്കിങ് വീഡിയോകളുണ്ട്.  ഇല്ലീറിയന്റെ അമ്മ ഡോറന്റീന കേംരജാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. കേക്ക്, മഫിന്‍, പാന്‍കേക്ക് തുടങ്ങി  നിരവധി വിഭവങ്ങളാണ് ഈ മിടുക്കന്‍ തയ്യാറാക്കുന്നത്. 

കുഞ്ഞ് തൊപ്പിയും ഏപ്രണും ധരിച്ചാണ് വിഡിയോകളില്‍ ഇല്ലിറിയാന്‍ എത്തുന്നത്.വാക്കുകള്‍ പറഞ്ഞു തുടങ്ങുന്ന പ്രായമായതിനാല്‍ കൊഞ്ചിയുള്ള സംസാരം കാഴ്ച്ചക്കാരുടെ മനം കവരും.നൂറിലധികം വീഡിയോകള്‍ ഈ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് . അമ്പതിനായിരത്തലധികം പേരാണ് പേജ് ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമിന് പുറമേ മറ്റു സമൂഹമാധ്യമങ്ങളിലും ഈ കൊച്ചുമിടുക്കന്റെ വീഡിയോകള്‍ക്ക് ആരാധകരുണ്ട്.

Content Highlights: 3 year boy cooking easily little boy cooking illirian kameraj