രിങ്ങാലക്കുട: ശതോത്തര സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ മാതാവിന് 150- അടി നീളമുള്ള കേക്ക് നേര്‍ച്ചയായി സമര്‍പ്പിച്ച് ഊരകം സി.എല്‍.സി. 150 വര്‍ഷത്തെ ഊരകം ഇടവകയുടെ ചരിത്രമാണ് ചിത്രകേക്കായി പ്രദര്‍ശിപ്പിച്ചത്.

ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ ജപമാലസമര്‍പണ സമാപനത്തോട് അനുബന്ധിച്ചാണ് നേര്‍ച്ച സമര്‍പണം നടന്നത്. 

150 വര്‍ഷത്തെ ചരിത്രം കൊത്തിയ കേക്കില്‍ ഈ കാലയളവില്‍ ഇടവകയില്‍ സേവനമനുഷ്ഠിച്ച വികാരിമാര്‍, ഡി.ഡി.പി. കോണ്‍വെന്റിലെ സുപ്പീരിയര്‍മാര്‍ എന്നിവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. 

മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിവിധ തരത്തിലുള്ള ചിത്രങ്ങളും കേക്കിന്റെ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത് ആകര്‍ഷകമായി. രൂപതാ ചാന്‍സലര്‍ ഫാ. നെവിന്‍ ഓട്ടോക്കാരന്‍ ആശിര്‍വദിച്ചു. 

ചടങ്ങില്‍ വികാരി ഫാ. ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷനായി. ഇടവകയുടെ ചരിത്രം ആലേഘനം ചെയ്ത കേക്ക് ഇരിങ്ങാലക്കുടയിലെ ബേക്ക് മാജിക് ആണ് നിര്‍മിച്ചത്. 

പ്രാര്‍ഥനയിലും ആഘോഷങ്ങളിലും പങ്കെടുക്കുവാനും കേക്ക് കാണുവാനുമായി നിരവധി പേരാണ് ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ എത്തിയത്. ചരിത്രം കൊത്തിയ കേക്കാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്.