ടവന്ത്ര സ്വദേശിയായ പ്രിയങ്ക വിനോദ്കുമാര്‍ പണിക്കര്‍ എന്ന സി.എ. വിദ്യാര്‍ഥി 'സസ്യഭുക്കഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചത് പൂര്‍ണമായ സസ്യാഹാരികള്‍ക്കായിട്ടാണ്. ഒരുവര്‍ഷം മുമ്പ് തനിക്ക് ബാധിച്ച 'ചിക്കന്‍പോക്‌സ്' എന്ന രോഗമാണ് അതിന് കാരണമായതെന്ന് പറയുന്നു പ്രിയങ്ക. ആ സമയത്ത് ഉപ്പും എരിവും ചേര്‍ത്ത ഭക്ഷണമൊന്നും കഴിക്കാന്‍ സാധിക്കില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇന്‍സ്റ്റയിലെ ഫുഡ് ബ്ലോഗര്‍മാരുടെ പോസ്റ്റ് നോക്കിയാണ് ആശ്വാസം കണ്ടിരുന്നത്.

''പക്ഷേ അപ്പോഴും സസ്യാഹാരിയായ എന്നെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നതരത്തില്‍ വളരെ കുറവായിരുന്നു വിഭവങ്ങള്‍. അങ്ങനെയാണ് അസുഖം ബാധിച്ച് ഒരു മാസത്തിനു ശേഷം 'സസ്യഭുക്കഡ്' എന്ന പേജുമായി വന്നത്.

എന്നെപ്പോലെ ഒരുപാടുപേര്‍ ഉണ്ടാകുമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു പേജ് ആരംഭിച്ചത്. പൂര്‍ണമായി സസ്യാഹാരങ്ങളെക്കുറിച്ചുള്ള പോസ്റ്റാണ് ഈ പേജിലുള്ളത്. ഇന്ന് സസ്യാഹാരികള്‍ അല്ലാത്തവര്‍ പോലും ഭക്ഷണത്തിന് നിര്‍ദേശം ചോദിച്ചെത്തുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്. 'വിശക്കുന്ന സസ്യാഹാരി' എന്നാണ് ഇന്‍സ്റ്റയിലെ പേരിന്റെ അര്‍ത്ഥം'' -പ്രിയങ്ക പറയുന്നു.

Content Highlights: Vegetarian food vlogger priyanka vinodkumar panikkar