പ്രായമായിട്ടും ആരെയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കണം അതാണ് ഈ വൈറല്‍ മുത്തശ്ശിയുടെ ആഗ്രഹം. അമൃത്സറില്‍ നിന്നുള്ള 80- കാരി മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ശ്രദ്ധേയമാവുന്നത്. 

ഫുഡ് ബ്‌ളോഗ്ഗറായ ഗൗരവ് വാസനാണ് ഈ വീഡിയോ പുറം ലോകത്തോക്ക് എത്തിച്ചത്.  റാണി ദാ ബാഗില്‍ ഉപ്പാള്‍ ന്യൂറോ ഹോസ്പ്പിറ്റലിന് എതിര്‍വശത്താണ് ഈ കട. വിവിധ തരം ജ്യൂസുകള്‍ ഇവിടെ ലഭ്യമാണ്. കൈകള്‍ കൊണ്ട് തിരിച്ച് ജ്യൂസ് എടുക്കാവുന്ന യന്ത്രം വെച്ചാണ് മുത്തശ്ശി കച്ചവടം മുന്നോട്ട് കൊണ്ടു പോവുന്നത്. കടയിലെ എല്ലാ കാര്യങ്ങളും മുത്തശ്ശി ഒറ്റയ്ക്കാണ് ചെയ്യുന്നത്

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുത്തശ്ശി ശ്രദ്ധ നേടി. മുത്തശ്ശി ഏവര്‍ക്കും പ്രചോദമാണെന്നാണ് കമന്റുകള്‍. ഇവരെ സഹായിക്കണമെന്നും കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തുള്ള ട്വീറ്റുകളും നിരവധിയാണ്‌.

Content Highlights: Video Of Amritsar grandma Juice Stall Goes Viral