ധുര പ്രിയരുടെ ഇഷ്ടവിഭവമാണ് ജിലേബി. മഞ്ഞയും, ചുവപ്പും നിറങ്ങളിലുള്ള ചൂടന്‍ ജിലേബി രുചിക്കാത്തവര്‍ കുറവായിരിക്കും. ഒരു  കിലോ ഭാരമുള്ള ജിലേബിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇന്‍ഡോറിലെ ജയ് ബോലേ ജലേബി ബന്ധറിലാണ് ഈ വിഭവം തയ്യാറാക്കുന്നത്.

500 രൂപയാണ് ഒരു ജിലേബിയുടെ വില. ഫുഡ് കളറുകള്‍ ചേര്‍ക്കുന്നില്ലെന്നാണ് ഇവരുടെ വാദം. കേസര്‍ റാബ്രിയോടൊപ്പമാണ് ഇത് വിളമ്പുന്നത്.

വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ഈ വിഭവം കഴിച്ചിരുന്നുവെന്നും അടിപൊളിയാണെന്നുമാണ് ചിലരുടെ മറുപടി.

Content Highlights:This 1 kg Jaleba of Indore is all you need to cheer up your mood