പത്ത് രൂപയ്ക്ക് ഐസ്‌ക്രീം കഴിച്ചാലോ അതും ഇലയില്‍ പൊതിഞ്ഞ്. തമാശയാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. അമൃത്സറില്‍ നിന്നുള്ള ദാമോദറാണ് ഇത്തരത്തില്‍ ഐസ്‌ക്രീം വില്‍ക്കുന്നത്. ദിവസേന സൈക്കിളില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അദ്ദേഹത്തിന്റെ വില്‍പ്പന.

ഫുഡ് വളോഗര്‍ ഗൗരവ് വാസന്റെ ചാനലിലൂടെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ പുറംലോകത്തേക്ക് എത്തിയത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്, കൊഴുപ്പ് കൂടിയ പാല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഐസ്‌ക്രീം നിര്‍മ്മാണം. ഐസ്‌ക്രീം ഇലയിലാക്കി തൂക്കിയാണ് വില്‍ക്കുന്നത്. അമ്പത് ഗ്രാമിന് 20 രൂപയാണ് വില. ആവശ്യക്കാര്‍ക്ക് വേണ്ട അളവില്‍ ഐസ്‌ക്രീം തൂക്കി നല്‍കുന്നു.

പലരുടെയും നെസ്റ്റാള്‍ജിയയാണ് ഇത്തരം ഭക്ഷണമെന്നാണ് കമന്റുകള്‍. നിരവധി പേര്‍ ഇദ്ദേഹത്തിന് സഹായ വാഗ്ദാനവുമായി എത്തി.

Content Highlights: Selling Ice Cream on Leaves from amritsar