ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമായ ദോശ കുടുബത്തിലേക്ക് പുതിയ അംഗമായ തീപ്പൊരി ദോശ എത്തിയിരിക്കുകയാണ്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്.

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫുഡ് വ്‌ളോഗ്ഗിങ്ങ് ഇന്‍സ്റ്റാഗ്രാമിലാണ് ഇതിനെകുറിച്ചുള്ള വിവരം പുറത്ത് വന്നത്. ദോശ തയ്യാറാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതില്‍ കാണാം

തവയിലേക്ക് ദോശമാവ് ഒഴിച്ച ശേഷം മസാലക്കൂട്ടുകളും ചെറുതായി അരിഞ്ഞ പച്ചക്കറികളും ചേര്‍ക്കും. തീ കൂട്ടി വെച്ചാണ് ഈ ദോശ ചുട്ടെടുക്കുന്നത്. മസാല നിരത്തി വെച്ച ദോശയ്ക്കരികിലേക്ക് ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ കൊണ്ടുള്ള കളിയാണ്. തീപ്പൊരികള്‍ കൊണ്ടു പാകപ്പെടുത്തിയ ദോശ മടക്കി അതിനു മുകളിലേക്ക് ധാരാളം ചീസ് വിതറും

ഇത് അപകടം പിടിച്ചതാണെന്നാണ് ആളുകളുടെ അഭിപ്രായം. എന്നാല്‍ ഈ വൈറൈറ്റി ദോശയ്ക്ക് കൈയടിക്കുന്നവരും രംഗത്തെത്തി. നിരവധി പേര്‍ ഈ ദോശ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Fire dosa from indore