മേരിക്കൻ ഓ ൺലൈൻ ന്യൂ സ് ഏജൻസിയായ ദി ഹഫിങ്ടൺ പോസ്റ്റ് കുറച്ചുനാൾ മുമ്പ് മരിക്കും മുമ്പ് കഴിക്കേണ്ട പത്തുഭക്ഷണങ്ങൾ കണ്ടെത്താനിറങ്ങി. അതിൽ നാലാംസ്ഥാനത്ത് വന്നത് മസാലദോശ എന്ന തെന്നിന്ത്യൻ വിഭവമാണ്. മസാലദോശയുടെ പെരുമയറിണമെങ്കിൽ പറവൂരിലേക്ക് വരാം.

മലയാളിയുടെ നാവിലെ രുചി സമ്മാനിക്കാൻ ഇവിടെ മദ്രാസ് കഫെയുണ്ട്. പറവൂരിൽ എത്തിയാൽ മദ്രാസ് കഫെയിൽ കയറി മസാലദോശ കഴിച്ച് മടങ്ങാത്തവർ ചുരുങ്ങും. മസാലദോശ ഇല്ലാത്ത നാടൻ കടകൾ ഇല്ലെങ്കിലും അറുപതു വർഷമായി അതിന് ഒരേ രീതിയിലുള്ള രുചി പകരുന്നതാണ് മദ്രാസ് കഫെയിലെ നാടൻ മസാലദോശയെക്കുറിച്ചുള്ള പുകൾപെറ്റ വാക്കുകൾക്ക് പിന്നിൽ. 

മസാല തയ്യാറാക്കുന്നതിൽ ഇവർ ബദ്ധശ്രദ്ധരാണ്. ഉരളക്കിഴങ്ങും സവാളയും ഇഞ്ചി, വേപ്പില, മല്ലിയില, പച്ചമുളക്, മഞ്ഞൾപ്പൊടി ഇവ ചേർക്കുന്ന കൂട്ടിൽ കൃത്യത പാലിക്കുന്നു. ഉഴുന്ന് അരച്ചാണ് മാവ് തയ്യാറാക്കുന്നത്. 
2013 മുതൽ ഉഴുന്നിന് വില കൂടിയെങ്കിലും 2013 മുതൽ ഇവിടെ മസാലദോശയ്ക്ക് ഇപ്പോഴും മുപ്പതു രൂപയാണ് വില. ഒട്ടനവധി നാടൻ വിഭവങ്ങൾക്കും ഇവിടെ പ്രശസ്തിയുണ്ട്.

രാവിലെ പുട്ടു കഴിക്കാൻ എത്തുന്നവർക്ക്‌ കറി വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. തിങ്കളാഴ്ച കറി വെള്ളക്കടല. ചൊവ്വ ചെറുപയർ. ബുധൻ സാധാരണ കടല, വ്യാഴം പരിപ്പുകറി. വെള്ളി വൻ പയർ. അങ്ങിനെ പോകുന്നു. കൂടാതെ മസാലക്കറിയും കുറുമയും ഗ്രീൻപീസും ഉഴുന്നുവടയുമുണ്ട്. വൈകീട്ട് റവ ദോശ, ഒനിയൻ റവ, റവ മസാല, ഒനിയൻ ഊത്തപ്പം, ഒനിയൻ റോസ്റ്റ്, തട്ടുദോശ എന്നിവയും റെഡി. 

തേങ്ങയും പച്ചമുളകും ഇഞ്ചിയും മല്ലിയിലയും ചേർത്ത് കടുകുവറുത്ത് ഉണ്ടാക്കുന്ന ചട്നിക്കും രുചിപ്രിയരുടെ നാവിൽ ഒന്നാംസ്ഥാനം. പറവൂർ കെഎംകെ ജങ്‌ഷനിൽ നിന്നും ചെറായി റോഡ് തുടങ്ങുന്ന നൂറു മീറ്റർ പടിഞ്ഞാറു ഭാഗത്താണ് ഈ തനിനാടൻ മദ്രാസ് കഫെ. ഫോൺ: രാജു. 9961203603.