കുഞ്ഞുങ്ങളുമായി ഭക്ഷണവിതരണം നടത്തി അച്ഛന്‍; 80 ലക്ഷം കാഴ്ചക്കാരുമായി വീഡിയോ


പത്ത് ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

മകളെ തന്നോട് ചേര്‍ത്ത് ബന്ധിച്ച് സ്‌കൂട്ടറിലിരുത്തി ഭക്ഷണവിതരണം നടത്തുന്ന ഫുഡ് ഡെലിവറി ഏജന്റായ യുവതിയുടെ വീഡിയോ കുറച്ച് നാളുകള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു. കൊല്ലം സ്വദേശിനിയായ രേഷ്മ എന്ന യുവതിയെ കേരളമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ സമാനമായ രീതിയില്‍ തന്റെ രണ്ടുമക്കളെയും വാഹനത്തില്‍ തന്നോടൊപ്പം ഇരുത്തി ഭക്ഷണവിതരണം നടത്തുന്ന സൊമാറ്റോയുടെ ഡെലിവറി ഏജന്റിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.



ഫുഡ് ബ്‌ളോഗറായ സൗരഭ് പഞ്ചവാണിയാണ് ഈ അച്ഛന്റെയും മക്കളുടെയും വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.

ഓർഡര്‍ ചെയ്ത ഭക്ഷണവുമായി വീടിന്റെ മുറ്റത്ത് എത്തി നില്‍ക്കുന്ന ഡെലിവറി ഏജന്റിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തന്റെ മകളെ അദ്ദേഹം തന്റെ നെഞ്ചോട് ചേര്‍ത്ത് ബേബി കെയർ ബാഗിലിരുത്തിയിട്ടുണ്ട്. മകനെ വാഹനത്തിന്റെ പിന്നിലിരുത്തിയാാണ് യാത്ര. വീഡിയോ എടുത്തയാള്‍ കുട്ടികള്‍ അദ്ദേഹത്തിന്റെ തന്നെയാണോ എന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ കുട്ടികള്‍ തന്റേതാണെന്നും അവരെയും തന്റെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും അറിയിച്ചു.

ഏകദേശം 80 ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് വീഡിയോയുടെ താഴെ കമന്റ് ചെയ്തു. സൊമാറ്റോയും വീഡിയോയുടെ താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ഓഡര്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കാനും അതിലൂടെ ഡെലിവറി ഏജന്റിനെ സഹായിക്കാന്‍ കഴിയുമെന്നും അവര്‍ കമന്റില്‍ പറഞ്ഞു.

Content Highlights: delivery agent carries his children to work, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented