നിരവധി പ്രാങ്ക് വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കാണാറുണ്ട്. ഇരുട്ടില്‍ നിന്ന് ഭയപ്പെടുത്തുന്നതിന്റെയും പ്രണയാഭ്യര്‍ഥന നടത്തുന്നതിന്റെയുമൊക്കെ വീഡിയോകള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന പ്രാങ്ക് വീഡിയോ ഒട്ടും ആസ്വാദ്യകരമല്ലെന്നു മാത്രമല്ല അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതുമാണ്. പ്രാങ്കിന്റെ പേരില്‍ പ്രായമായ, ദരിദ്രനായ ഒരു വയോധികനെ ചോക്ലേറ്റില്‍ മുക്കിയ സോപ്പ് കഴിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
കൊളംബിയയില്‍ നിന്നാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. മില്‍ട്ടണ്‍ ഡൊമിന്‍ഗസ് എന്ന യൂട്യൂബറാണ് ദയ വറ്റിയ പ്രവര്‍ത്തിക്കു പിന്നില്‍. അടുത്തുള്ള കടയില്‍ പോയി സോപ്പ് കട്ടകള്‍ വാങ്ങി സ്റ്റിക്ക് കുത്തിവെക്കുന്നതു കാണാം. ശേഷം അവ ചോക്ലേറ്റില്‍ മുക്കി വെക്കുകയാണ്. ഒറ്റനോട്ടത്തില്‍ സോപ്പാണെന്നു തോന്നുകയില്ലെന്നു മാത്രമല്ല ഐസ്‌ക്രീം അല്ലെന്നു പറയുകയുമില്ല. ഇതാണ് വയോധികനെ കൊണ്ടു കഴിപ്പിക്കുന്നത് കാണുന്നത്.
സംഗതി യഥാര്‍ഥ ഐസ്‌ക്രീം ആണെന്നു കരുതി വയോധികന്‍ കഴിക്കുന്നതും പിന്നീട് അബദ്ധം തിരിച്ചറിയുകയും ചെയ്യുന്നത് കാണാം. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ നിരവധി പേരാണ് മില്‍ട്ടണെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സോപ്പ് വയറിനകത്തെത്തി ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നെങ്കില്‍ പ്രാങ്ക് കൈവിട്ടുപോയേനെ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ഇത്തരത്തില്‍ നീചമായ പ്രവര്‍ത്തി ചെയ്തതിന്റെ പേരില്‍ മില്‍ട്ടണെതിരെ പോലീസ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വീഡിയോ പ്രതീക്ഷിച്ചതിന് വിപരീതമായി നെഗറ്റീവായി വൈറലായതോടെ മില്‍ട്ടണ്‍ പരസ്യമായി ക്ഷമാപണം അരിയിച്ച് രംഗത്തെത്തുകയും ചെയ്തു.
Content Highlights: YouTuber Tricks Elderly Homeless Men Into Eating Soap Covered In Chocolate