പ്രശസ്ത യൂട്യൂബറായ ലില്ലി സിങ് പങ്കുവെക്കുന്ന വീഡിയോകളിലേറെയും രസകരമാണ്. ഇന്ത്യൻ സ്വദേശിയായ ലില്ലി കനേഡിയയിലാണ് സ്ഥിരതാമസമെങ്കിലും പോസ്റ്റ് ചെയ്യുന്ന വീ‍ഡിയോകളിലെല്ലാം ഒരു ഇന്ത്യൻ ടച്ച് കൊണ്ടുവന്നിരിക്കും. ഇപ്പോൾ  സമൂഹമാധ്യമത്തിൽ വൈറലാകുന്നത് ലില്ലി സിങ്ങിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവച്ച കേക്കിന്റെ ചിത്രമാണ്. 

ലില്ലിയുടെ മുപ്പത്തിരണ്ടാം പിറന്നാളിന് തയ്യാറാക്കിയ കേക്കിന്റെ ഡിസൈൻ ആണ് ലില്ലി സിങ് പങ്കുവച്ചിരിക്കുന്നത്. ടൈ​ഗർ ബാമിന്റെ രൂപത്തിലുള്ള കേക്കാണ് ലില്ലി പിറന്നാൾ ദിനത്തിൽ മുറിച്ചത്. ഒറ്റനോട്ടത്തിൽ ഒരു ടൈ​ഗർ ബാമിനു മുകളിൽ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുകയാണെന്നേ തോന്നൂ. രസകരമായ കുറിപ്പോടെയാണ് ലില്ലി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 

തന്റെ പിറന്നാൾ കേക്ക് നിരാശപ്പെടുത്തിയില്ലെന്നും പ്രായമാവുന്നു എന്നതിന്റെ സൂചനയാണ് ഈ രൂപത്തിലുള്ള കേക്ക് എന്നും ലില്ലി കുറിക്കുന്നു. പിറന്നാൾ കേക്ക് തന്റെ തലവേദന മാറ്റിയെന്നും ചിരിയോടെ ലില്ലി പറയുന്നു.

രസകരമായ കമന്റുകളാണ് ചിത്രത്തിന് കീഴെ വന്നിരിക്കുന്നത്. ഇന്ത്യൻ വീടുകളിൽ സ്ഥിരം സാന്നിധ്യമാണ് ഇതെന്നും ഇതുപോലൊരു കേക്കിനെക്കുറിച്ച് സ്വപ്നത്തിൽപ്പോലും ലില്ലി കരുതിയിട്ടുണ്ടാവില്ല എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: YouTuber Lilly Singh's Birthday Cake Viral Photo