യാമി ഗൗതം | Photo: Instagram
ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിലൊരാളാണ് യാമി ഗൗതം. ഫിറ്റ്‌നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് അവര്‍. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തി കൂടിയാണ് അവര്‍.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പാനീയം ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് യാമി. ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റ ഉടനെ താന്‍ ഈ പാനീയം കുടിക്കുമെന്ന് അവര്‍ പാനീയത്തിന്റെ ചിത്രം പങ്കുവെച്ച് പറഞ്ഞു. മഞ്ഞള്‍ ഇട്ട് തിളപ്പിച്ചെടുത്ത പാനീയമാണിത്. ചൂടുള്ള ഒരു ഗ്ലാസ് മഞ്ഞള്‍വെള്ളം കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഹിമാചലിലെ തങ്ങളുടെ ഫാമില്‍ നട്ടുവളര്‍ത്തുന്ന മഞ്ഞള്‍ കൊണ്ടാണ് ഈ പാനീയം തയ്യാറാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശരീരത്തിലെ വിഷമയമായ വസ്തുക്കളെ പുറന്തുള്ളന്നതിന് സഹായിക്കുന്ന പാനീയമാണിത്. മഞ്ഞള്‍വെള്ളം ശീലമാക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ന്യൂട്രീഷനിസ്റ്റുമാര്‍ വ്യക്തമാക്കുന്നു.
.jpg?$p=8384990&&q=0.8)
വിഷവസ്തുക്കളെ പുറന്തള്ളുന്നു
മഞ്ഞള്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ യൗവ്വനം നിലനിര്‍ത്താനും വിഷകരമായ പദാര്‍ഥങ്ങള്‍ പുറന്താള്ളും മഞ്ഞളിലെ ഘടകങ്ങള്‍ക്ക് സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
മഞ്ഞളിലുള്ള ലിപോപോളിസാക്കറൈഡ് എന്ന ഘടകം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ചര്‍മ്മ സംരക്ഷണത്തില്‍ മഞ്ഞളിന് പുരാതനകാലം തൊട്ടേ ഇന്ത്യയില്‍ വലിയ സ്ഥാനമാണുള്ളത്. ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും തിളക്കം കൂട്ടുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.
Content Highlights: yami gautam, haldi water, beverage, food, drinking water
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..