ഗിന്നസ് ബുക്കിൽ ഇടം നേടിയ പച്ചക്കറികൾ | Photo: Instagram
വലുപ്പം കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും നമ്മെ അമ്പരിപ്പിച്ച ഒട്ടേറെ വസ്തുക്കളുണ്ടാകാം. അസാധാരണമായ വലുപ്പം കൊണ്ട് ലോകറെക്കോഡിട്ട പച്ചക്കറികളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ വിളയിച്ചെടുത്ത ഫലങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഒന്നര മീറ്റർ നീളമുള്ള വെളുത്തുള്ളിച്ചെടി, 50കിലോയോളം ഭാരമുള്ള മത്തങ്ങയടക്കം മത്സരത്തിൽ പങ്കെടുത്തവയെല്ലാം ഭീമാകാരന്മാർ തന്നെ.
11 മിനിറ്റ് നീളുന്ന വീഡിയോ ഇതുവരെ ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്. ഇത് സൗന്ദര്യമത്സരമല്ലെന്നും ഇവിടെ വലുപ്പത്തിനാണ് കാര്യമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
യു.കെ.യിലെ മാല്‍വേണില്‍ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറികളുടെ മത്സരത്തില്‍ പങ്കെടുത്ത പച്ചക്കറികളാണ് വീഡിയോയില്‍ ഉള്ളത്. പ്രശസ്തരായ കര്‍ഷകര്‍ ഇത്തരത്തിലുള്ള ഭീമന്‍ വിളകള്‍ വിളയിച്ചെടുക്കുന്നതില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നുമുണ്ട്.
റാഡിഷ്, കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള, പയര്‍ എന്നിവയാണ് മത്സരത്തില്‍ വലുപ്പം കൊണ്ട് വിസ്മയിപ്പിച്ചത്.
Content highlights: worlds biggest vegetables guinness world records competition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..