സ്ത്രീകളുടെ ഹൃദയം കാക്കും ഈ അഞ്ചു പഴങ്ങൾ


ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കുപരി ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും പ്രസവസങ്കീര്‍ണതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും കുറച്ചൊന്നുമല്ല സ്ത്രീകളെ വലയ്ക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Getty Images

കുടുംബം, കുട്ടികള്‍, ഓഫീസ്, ജോലിത്തിരക്ക് ഇതിനിടെ സ്വന്തം ആരോഗ്യകാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കുപരി ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും പ്രസവസങ്കീര്‍ണതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും കുറച്ചൊന്നുമല്ല അവരെ വലയ്ക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളില്‍ സ്ത്രീകളില്‍ ഹൃദ്രോഗങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. സ്ത്രീകളുടെ ഹൃദയാരോഗ്യം പരിരക്ഷിക്കാന്‍ സഹായിക്കുന്ന ഏതാനും പഴങ്ങള്‍ ഇതാ...

വാള്‍നട്ട്

ഷെയ്ക്കുകളിലും കേക്കുകളിലും സാലഡിലുമൊക്കെ സാധാരണ ചേര്‍ക്കാറുള്ളതാണ് വാള്‍നട്ട്. എന്നാല്‍, ഹൃദയസംരക്ഷണത്തില്‍ വാള്‍നട്ടിലുള്ള പ്രധാന്യത്തെ കുറിച്ച് ഏറെപേര്‍ക്കും അറിയില്ല. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി എന്ന ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായടങ്ങിയ വാള്‍നട്ട് ശരീരത്തിലെ നീര്‍ക്കെട്ടുകളെ ഇല്ലാതാക്കുമെന്ന് പറയുന്നു. വാള്‍നട്ട് ദിവസവും കഴിക്കുന്നത് ഒട്ടേറെ ഹൃദയരോഗങ്ങളെ പടിക്കുപുറത്ത് നിറുത്താന്‍ സഹായിക്കുമെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്ലൂബെറി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കോശങ്ങളുടെ നിര്‍മാണത്തിലും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ബ്ലൂബെറികള്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും ബ്ലൂബെറി 150 ഗ്രാം കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളില്‍ 15 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

ആപ്പിള്‍

സ്ഥിരമായി ആപ്പിള്‍ കഴിക്കുന്ന സ്ത്രീകളില്‍ കൊറോണറി സംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത 13 മുതല്‍ 22 ശതമാനം വരെ കുറവായിരിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

നാരങ്ങ

നാരങ്ങ കുടുംബത്തില്‍പ്പെട്ട ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍ ഉത്തമമാണ്. ഡി.കെ. പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഹീലിങ് ഫുഡ്‌സ് എന്ന പുസ്തകത്തില്‍ നാരങ്ങയിലടങ്ങിയിരിക്കുന്ന ഹെസ്‌പെരിഡിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദം, ധമനികള്‍ക്കു കട്ടികൂടുന്ന അവസ്ഥ, ചീത്ത കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹീലിങ് ഫുഡ്‌സില്‍ വിവരിക്കുന്നു.

നിലക്കടല

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന നിലക്കടല ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച സ്രോതസ്സാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനൊപ്പം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് താഴ്ത്തി നിറുത്തുന്നു.

Content highlights: world heart day 2021 5 fruits and dry fruits that may help improve womens heart health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented