ഭക്ഷണം പാഴാക്കാതിരിക്കാം; സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ വേണം ആരോഗ്യപ്രദമായ ഭക്ഷണം


ഉഷ മധുസൂദനൻപോഷകദാരിദ്ര്യം നേരിടുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ളത് വികസ്വര-അവികസിത രാജ്യങ്ങളിലാണ്.

പ്രതീകാത്മക ചിത്രം | Photo: Grihalakshmi

യു.എന്‍. കലണ്ടറിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിനങ്ങളില്‍ ഒന്നാണ് ലോക ഭക്ഷ്യദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 16-നാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. 1945 ല്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഅഛ) സ്ഥാപിതമായ ദിനമാണ് ഒക്ടോബര്‍ 16.

150 ലോകരാജ്യങ്ങളില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു. No one behind എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിന്റെ പ്രമേയം. സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ഓരോ മനുഷ്യന്റെയും അവകാശമാണ്. ലോകത്താകമാനം എല്ലാവരുടെയും പട്ടിണി മാറ്റുക, ആരോഗ്യപ്രദമായ ഭക്ഷണം ഉറപ്പുവരുത്തുക, പട്ടിണി കിടക്കുന്നവരായി ആരും ഇല്ലാതിരിക്കുക എന്നതു തന്നെയാണ് ഈ വിഷയത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.2021 ല്‍ 193 ദശലക്ഷം ആളുകളാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടിരുന്നത്. അവര്‍ പകുതിയും പട്ടിണിയിലായിരുന്നെന്ന് സാരം. ലോകജനതയുടെ നല്ലൊരു ശതമാനം ആരോഗ്യപ്രദമായ ഭക്ഷണം ലഭിക്കാന്‍ പ്രാപ്തിയില്ലാത്തവരും, ദരിദ്രരും പോഷകാഹാരക്കമ്മി രോഗങ്ങള്‍ നേരിടുന്നവരും ബാലവേലയിലേര്‍പ്പെടുന്നവരുമാണ്.

കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം തുടങ്ങി ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. കാലാവസ്ഥാ വ്യതിയാനം കൃഷിയേയും ഉത്പാദകരേയും ബാധിക്കുന്നു. കൂടാതെ കീടബാധയും രോഗങ്ങളും കൂടിയാവുമ്പോള്‍ ഭക്ഷ്യോത്പാദനം കുറയുകയും ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളുടെ പോഷക നിലവാരം കുറയുകയും ചെയ്യും. പ്രധാന ഭക്ഷണ ഉല്‍പാദകര്‍ക്ക് സുരക്ഷ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും.

പ്രധാന ഭക്ഷ്യവിളകളുടെ വിലവര്‍ധിക്കുന്നതാണ് പട്ടിണിയിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണത്തിന്റെ വില താങ്ങാനാവുന്നില്ല. ഭക്ഷ്യവിഭവങ്ങളുടെ ഉല്‍പാദനവും വിതരണവും ഉയര്‍ന്നാലേ ലോകജനതയെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനാവൂ. ഗ്രാമീണ മേഖലയിലെ ഏകദേശം 30 ശതമാനം ജനങ്ങളും ദരിദ്രരും ജീവിതത്തിനായി കൃഷിയെ ആശ്രയിക്കുന്നവരുമാണ്. ഇവര്‍ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യരുണ്ടാക്കുന്ന ദുരന്തങ്ങളുടെയും ഇരകള്‍ കൂടിയാണ്.

പട്ടിണിയെന്ന ആഗോളപ്രതിസന്ധി തരണം ചെയ്യുന്നതിന് ആരോള പരിഹാരം തന്നെ വേണം. നല്ല ഉത്പാദനം, നല്ല പോഷണം, നല്ല പരിസ്ഥിതി, നല്ല ജീവിതസാഹചര്യം ഇത് എല്ലാവര്‍ക്കും സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ, അന്തര്‍ദേശീയ തലത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി പല മേഖലയും ഒറ്റയ്ക്കും സംയുക്തമായും ഒട്ടേറെ പരിപാടികളാണ് ലോകഭക്ഷ്യദിനത്തില്‍ നടത്തുന്നത്. ഇത് ബോധവല്‍ക്കരണ ക്ലാസുകള്‍, റാലികള്‍, ക്യാമ്പുകള്‍ തുടങ്ങിയവയുള്‍പ്പെടുന്നു. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവൂ. അത് കൊണ്ടുതന്നെ പൗരന്മാരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.

പോഷകദാരിദ്ര്യം നേരിടുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ളത് വികസ്വര-അവികസിത രാജ്യങ്ങളിലാണ്. ഇവിടെ ജനിക്കുന്ന കുട്ടികളില്‍ പോഷകക്കുറവും ജനന സമയത്തെ തൂക്കക്കുറവും കാണപ്പെടുന്നു. ഇത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നു. ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവരെപ്പോലെത്തന്നെ പോഷകപ്രദമായ ഭക്ഷണം കിട്ടാത്തവരായും ലക്ഷങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ പോലും പട്ടിണി മരണങ്ങള്‍ നടക്കുന്നു.

പട്ടിണി കിടക്കുന്നവരെ ഓര്‍ക്കുക, അവര്‍ക്കായി പ്രവര്‍ത്തിക്കുക, കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കുക, അവര്‍ക്കാവശ്യമായ ആധുനിക കൃഷിരീതികളും ആവശ്യമായ കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കുക, അവരുടെ വിളകള്‍ക്ക് അനുയോജ്യമായ വില ലഭ്യമാക്കുക, ഈ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള പരിശീലനവും അവബോധവും സൃഷ്ടിക്കുക, നല്ല ഭക്ഷണശീലങ്ങളുണ്ടാക്കുക, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുക, ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണരീതികള്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയില്‍ ലഭ്യമാക്കുക. ഈ കാര്യങ്ങളെല്ലാം ആഹ്വാനം ചെയ്യുകയാണ് ലോകഭക്ഷ്യദിനാചരണത്തിലൂടെ ചെയ്യുന്നത്.

എന്തു കഴിക്കണം എത്രമാത്രം കഴിക്കണം എന്ന അറിവാണ് ഭക്ഷണശീലത്തിലെ ആദ്യപടി. എല്ലാ ഭക്ഷ്യവിഭവങ്ങളില്‍ നിന്നും ഉള്ള വിഭവങ്ങള്‍ ഓരോരുത്തരുടെയും പ്രായം, കായികാധ്വാനം, ശരീര തൂക്കം തുടങ്ങിയവയ്ക്കനുസരിച്ചും നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്പിനും പ്രതിരോധത്തിനും ആവശ്യമായ ഘടകങ്ങളായ മാംസ്യം, കൊഴുപ്പ്, അന്നജം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ കിട്ടത്തക്കരീതിയിലും ആവശ്യമായ അളവില്‍ മാത്രം കഴിക്കണം. അനാവശ്യ ഭക്ഷ്യവിഭവങ്ങള്‍, ആരോഗ്യത്തെ നശിപ്പിക്കുന്നതും ദീര്‍ഘകാലം കഴിക്കുന്നതിലൂടെ ശരീരാവയവങ്ങളെ കേടുവരുത്തുന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കഴിവതും അതാതു പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കുന്ന വിഭവങ്ങള്‍ കഴിക്കുക.

ഏകദേശം കഴിക്കുന്ന അത്രതന്നെ അളവ് ഭക്ഷണം പാഴാക്കി കളയുന്ന സ്വഭാവം നമുക്കുണ്ട്. ഭക്ഷണം വലിച്ചെറിയരുത്, ആവശ്യത്തിന് മാത്രം പാകംചെയ്യുക, ആവശ്യത്തിനു മാത്രം വിളമ്പിയെടുക്കുക, നാം പാഴാക്കികളയുന്ന ഭക്ഷണത്തിന് അവകാശപ്പെട്ട എത്രയോ പേര്‍ നമുക്കിടയിലുണ്ടെന്നോര്‍ക്കുക.

(കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)

Content Highlights: world food day 2022, healthy food, nutritious food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented