photo:twitter.com/BornAKang
വ്യത്യസ്തമായ ചേരുവകള്‍ ചേര്‍ത്ത് പുത്തന്‍ വിഭവങ്ങളൊരുക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അത്തരം വീഡിയോകള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചില ചേരുവകള്‍ കാണുമ്പോള്‍ നമ്മള്‍ ആശ്ചര്യപ്പെട്ടുപോകുകയും ചെയ്യും.
കോട്ടണ്‍ കാന്‍ഡി, മാഗി, മസാല ദോശ, ഐസ്‌ക്രീം, ഗുലാബ് ജാമുൻ, ബര്‍ഗര്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ വൈറലായവയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ഈ അസാധാരണമായ പാചകവീഡിയോ പ്രചരിക്കുന്നത്. ഒരു സ്ത്രീ വീട്ടില്‍ കാരമല്‍ പോപ്‌കോണ്‍ തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. പാചകത്തിനുപയോഗിക്കുന്ന ചേരുവകളാണ് ആളുകളില്‍ ഞെട്ടിച്ചിരിക്കുന്നത്.
ചൂടാക്കിയ കടായിലേയ്ക്ക് തോട് കളയാത്ത മുട്ടയാണ് ആദ്യമിടുന്നത്. ശേഷം അതിന് ചുറ്റുമായി രണ്ട് വലിയ ക്യൂബ് വെണ്ണ ചേര്‍ക്കുന്നു. ശേഷം അതിലേയ്ക്ക് കാരമന്‍ കാന്‍ഡീസ് ഇടുന്നതായി വീഡിയോയില്‍ കാണാം.
തുടര്‍ന്ന് പോപ്‌കോണിനായുള്ള ചോളവും അതിലേയ്ക്ക് അവര്‍ ഇട്ടുകൊടുക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴെല്ലാം തോട് കളയാത്ത മുട്ട മധ്യഭാഗത്ത് കാണാം. തുടര്‍ന്ന് പോപ്‌കോണ്‍ പൊങ്ങിവരുന്നതിനായി ഗ്ലാഡ് ലിഡുപയോഗിച്ച് മൂടി വെയ്ക്കുന്നു.
എല്ലാം പാകമായി കഴിയുമ്പോള്‍ കടായിയില്‍ നിന്നും കരിഞ്ഞ മുട്ട അവര്‍ നീക്കം ചെയ്ത് കാരമല്‍ പോപ്‌കോണ്‍ കഴിയ്ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. ഈ പ്രക്രിയയാണ് ആളുകള്‍ക്ക് വിചിത്രമായി തോന്നിയത്.
എന്തിനാണ് ആദ്യം മുട്ട ഉപയോഗിച്ചതെന്നാണ് ആളുകളുടെ ചോദ്യം. പോസ്റ്റ് ചെയ്തതും വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്. 15 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
മുട്ട ഇത്തരത്തില്‍ ചേര്‍ക്കുന്നത് അധിക ചൂട് ആഗിരണം ചെയ്യുന്നതിനും മറ്റു ചേരുവകളുടെ താപനിലയുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനുമാണെന്നും ഒരാള്‍ കമന്റ് ചെയ്തു. വിചിത്രമായ പാചകമെന്നാണ് മറ്റു ചിലര്‍ കമന്റ് ചെയ്തത്.
Content Highlights: Caramel Popcorn,Whole Egg ,cooking, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..