ചായയോടുളള ഇന്ത്യക്കാരുടെ പ്രണയം പരസ്യമാണ്. മിക്കവർക്കും അതിരാവിലെ ഒരു ചായ കുടിക്കുന്നതു തന്നെ ഹരമാണ്. പല രുചികളിൽ ചായ ഒരുക്കുന്നതും കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് വ്യത്യസ്തമായ രീതിയിൽ ചായ അരിക്കുന്ന യുവതിയുടെ വീഡിയോ ആണ്. 

നീണ്ട നഖത്തിനിടയിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ അരിക്കുന്ന യുവതിയുടേതാണ് വീഡിയോ. പ്രശസ്ത നെയിൽ ബ്ലോ​ഗറുടെ ഐലിസം നെയിൽസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ILYSM Nails (@ilysmnails)

നീണ്ട നഖത്തിനു നടുഭാ​ഗം കൃത്യമായി മുറിച്ചുനീക്കി അതിൽ മനോഹരമായ ആർട്ട് വർക് ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം നടുവിരൽ ഭാ​ഗത്ത് അരിപ്പയ്ക്ക് സമാനമായ വസ്തു ഘടിപ്പിക്കുന്നു. ഇനി വശങ്ങളെല്ലാം കൃത്യമായി ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് പൂശി നഖത്തിൽ ഘടിപ്പിച്ച അരിപ്പയ്ക്കിടയിലൂടെ ചായ ഒഴിക്കുന്നതും കാണണാം.

നെയിൽ ആർട്ടിന്റെ സഹായത്തോടെ ചായ അരിക്കുന്ന യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റ് ചെയ്തത്. 

Content Highlights: woman uses nail art for straining chai