മധുരത്തിനോട് വളരെ ഇഷ്ടമുള്ള ആളുകളെ കണ്ടിട്ടില്ലേ. എത്രമധുരം കിട്ടിയാലും ഒരു മടുപ്പുമില്ലാതെ അകത്താക്കുന്നവരെ. എന്നാൽ മധുരം കഴിക്കാനുള്ള ആ​ഗ്രഹം കൊണ്ട് 200 കിലോ മീറ്റർ യാത്ര ചെയ്ത് തന്റെ ഇഷ്ടവിഭവം സ്വന്തമാക്കിയവരെ പറ്റി കേട്ടിട്ടുണ്ടോ. യു.കെ. സ്വദേശിനിയായ വിക്കി ​ഗീയാണ് തന്റെ ഇഷ്ടമധുരം തേടി കേംബ്രിഡ്ജിൽനിന്ന് ബാർണെസ്ലി വരെ നാല് മണിക്കൂർ നീളുന്ന യാത്ര നടത്തിയത്.

ബാർണസ്ലിയിലുള്ള ഡോളി ഡെസേർട്സ് എന്ന് കടയിലെ പ്രസിദ്ധമായ ബിസ്കോഫ് പുഡ്ഡിങ്ങിന് വേണ്ടിയായിരുന്നു ഈ യാത്ര. യാത്ര മുഴുവൻ വിക്കി ടിക്ടോക്കിൽ പകർത്തുകയും ചെയ്തു. '' ഒരു ഡെസേർട്ട് കഴിക്കാനായി നിങ്ങൾ എത്ര ദൂരം യാത്ര ചെയ്യും? ഈ കസ്റ്റമർ കേംബ്രിഡ്ജിൽനിന്ന് വന്നതാണ്. നാല് മണിക്കൂർ അകലെ നിന്ന്." ഷോപ്പിലെ ജീവനക്കാരൻ വിക്കിയുടെ യാത്രയെ പറ്റി പറയുന്നത് ഇങ്ങനെ.

ബബിൾഡ് വാഫ്ളെ വിത്ത് ഐസ്ക്രീം, കിൻഡർ ബ്യൂണോ സോസ്, വിപ്പ്ഡ് ക്രീം, ഒരു ലോട്ടസ് ബിസ്കോഫ് ബിസ്കറ്റ്, ബിസ്കോഫ് സോസ് എന്നിവ നിറഞ്ഞ പുഡ്ഡിങ്ങാണ് വിക്കി വാങ്ങിയത്.

Content Highlights:Woman travels 200 km just to eat viral dessert