വൈറലായ വീഡിയോയിൽ നിന്നും | Photo: instagram.com/theshalinidubey/
പാകിസ്താന് ഗായകരായ അലി സേതിയും ഷേ ഗില്ലും ചേര്‍ന്ന് ആലപിച്ച 'പസൂരി' എന്ന ഗാനം ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഈ പാട്ടുമായി ബന്ധപ്പെട്ട നിരവധി റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെപ്പേര്‍ ദിവസും പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ പാചകത്തിനിടെ ഈ ഗാനം ആലപിക്കുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശാലിനി ദുബെ എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇവരുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
അടുക്കളയില്‍ സവാള അരിയുന്നതിനിടെയാണ് യുവതി പാട്ടു പാടുന്നത്. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ പാട്ട് പാടുമ്പോള്‍ അവിചാരിതമായാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് ക്യാപ്ഷനില്‍ യുവതി പറഞ്ഞു. തനിക്ക് പാട്ടുപാടുന്നതിന് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം അടുക്കളയാണെന്നും ക്യാപ്ഷനില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
മേയ് 16-ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 1.8 കോടിയിലേറെപ്പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. 30 ലക്ഷത്തിലധികം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.
ശാലിനിയെ അഭിനന്ദിച്ച് നിരവധിപ്പേര്‍ വീഡിയോയുടെ താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പാട്ടുപാടുന്നത് പ്രൊഫഷനായി ഏറ്റെടുക്കാനും യഥാര്‍ത്ഥ വീഡിയോയെക്കാള്‍ ഏറെ മികച്ചതാണ് ശാലിനിയുടെ ആലാപനമെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെല്ലാം അടുക്കളയിലെ പാട്ടുകാരാണെന്നും മറ്റൊരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..