യുവതിയെ കബളിപ്പിച്ച് ഐസ്‌ക്രീം കച്ചവടക്കാരൻ; അതിവിദഗ്ധമായി 'പറ്റിച്ച്' ഐസ്‌ക്രീം കൈക്കലാക്കി യുവതി


ഐസ്‌ക്രീം വില്‍പ്പനക്കാരനെ വിദഗ്ധമായി യുവതി കബളിപ്പിക്കുന്ന വീഡിയോ വളരെ വേഗമാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram

തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരെ നമുക്ക് എല്ലാവര്‍ക്കും അറിയാം. നീണ്ട സ്റ്റിക്കിന്റെ അറ്റത്ത് ഐസ്‌ക്രീം കോണും വെച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ഏറെ നേരം കബളിപ്പിച്ച ശേഷം കൈമാറുന്ന ഇവരുടെ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

എന്നാല്‍, തന്നെ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് ഐസ്‌ക്രീം കൈക്കലാക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്.



ഐസ്‌ക്രീം വാങ്ങാനെത്തിയ യുവതിയെ പതിവ് പോലെ കബളിപ്പിക്കാന്‍ നോക്കുകയാണ് വില്‍പ്പനക്കാരന്‍. എന്നാല്‍, വില്‍പ്പനക്കാരനെ പറ്റിച്ച് പെട്ടെന്ന് തന്നെ യുവതി ഐസ്‌ക്രീം കൈക്കുള്ളിലാക്കി. അടുത്തത് ഐസ്‌ക്രീമിന് കോണ്‍ സ്റ്റിക്കിന്റെ അറ്റത്ത് വെച്ച് യുവതി കബളിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍, ഇവിടെയും ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ അടവുകള്‍ മനസ്സിലാക്കി വളരെപ്പെട്ടെന്ന് തന്നെ യുവതി കോണും കൈക്കുള്ളിലാക്കി. ആദ്യം ലഭിച്ച ക്രീം കോണിനുള്ളിലാക്കി യുവതി കഴിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

തുർക്കിഷ് ഐസ്ക്രീം കച്ചവടക്കാരിൽനിന്ന് സാധാരണ അത്രയെളുപ്പം ഐസ്‌ക്രീം കൈക്കലാക്കാൻ കഴിയാറില്ല. എന്നാൽ, വില്‍പ്പനക്കാരനെ അതിവിദഗ്ധമായി യുവതി കബളിപ്പിക്കുന്ന വീഡിയോ വളരെ വേഗമാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

Content Highlights: woman pranks turkish ice cream vendor, steals ice cream, food, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented