ളുപ്പത്തിൽ പാചകം ചെയ്യാം എന്നതാണ് പലർക്കും നൂഡിൽസിനെ പ്രിയങ്കരമാക്കുന്നത്. നൂഡിൽസ് സോസിനൊപ്പവും ക്രീമിനൊപ്പവുമൊക്കെ കഴിക്കുന്നതു കണ്ടിട്ടുണ്ടാവും. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് നൂഡിൽസും മുളകും ചേർന്നൊരു കോമ്പിനേഷന്റേതാണ്. 

മാ​ഗി മിർച്ചി എന്ന പേരിലാണ് ചിത്രങ്ങൾ വൈറലാകുന്നത്. മുളകിനുള്ളിൽ നൂഡിൽസ് നിറച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. മുളക് നെടുകെ കീറി അതിനുള്ളിലാണ് നൂഡിൽസ് നിറച്ചിരിക്കുന്നത്. 

ഇത്തരമൊരു കോമ്പിനേഷനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ചിലരാകട്ടെ നൂഡിൽസിന് കൊടുക്കാവുന്ന മറ്റു ചില ട്വിസ്റ്റുകളെക്കുറിച്ചും പങ്കുവെച്ചു. മുളക് നെടുകെ കീറെ അതിലേക്ക് നൂഡിൽസ് നിറച്ച് ചീസും ഉള്ളിയും ചില്ലി ഫ്ളേക്സും നിറച്ച് റോസ്റ്റ് ബേക് ചെയ്യാൻ പറയുന്നതാണത്. സ്പൈസി കെച്ചപ്പിനൊപ്പം ഈ കോമ്പിനേഷൻ തകർക്കും എന്നാണ് പലരും പറയുന്നത്.

അതിനിടെ ഐസ്ക്രീം കോണിനുള്ളിൽ നൂഡിൽസ് നിറച്ചു കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചവരും ഉണ്ട്. ഇത്തരത്തിൽ രുചികളെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും രസകരമായി കമന്റ് ചെയ്യുന്നത്. 

Content Highlights: Woman Makes ‘Maggi Mirchi’ By Stuffing Noodles Inside Massive Green Chillis