photo:twitter.com/TheFigen_
സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും വ്യത്യസ്ത തരം വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരുണ്ട്. പുതിയ വിഭവങ്ങള്‍, പാചക പരീക്ഷണങ്ങള്‍, പഴമയില്‍ മറഞ്ഞ വിഭവങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം വീഡിയോകളില്‍ കാണാം.
ഓരോ നാട്ടിലേയും വിഭവങ്ങളും ഭക്ഷണം പാകം ചെയ്യുന്ന രീതിയുമെല്ലാം വ്യത്യസ്തമാണ്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു പാചക വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഫിഷ് ബ്രോത്ത് തയ്യാറാക്കുന്ന വീഡിയോയാണിത്. ഫിഷ് സൂപ്പ് എന്നും ഈ വിഭവത്തെ പറയാം. സാധാരണ സൂപ്പ് തയ്യാറാക്കുന്ന പോലെയല്ല, ഇവിടെ പ്രായമായൊരു സ്ത്രീ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ചാണ് മീനിട്ട സൂപ്പ് തയ്യാറാക്കുന്നത്. മീനിന്റെ അസ്ഥികളും മറ്റു കഷ്ണങ്ങളും വെള്ളത്തില്‍ കുറച്ചധികം നേരം വേവിച്ചുകൊണ്ട് ഉണ്ടാക്കുന്ന സൂപ്പ് പോലെയുള്ള വിഭവമാണ് ഫിഷ് ബ്രോത്ത്.
ഇതില്‍ മീനിനൊപ്പം സുഗന്ധവ്യഞ്ജനങ്ങളും ഇലക്കറികളും മറ്റു ചേരുവകളും ചേര്‍ത്താണ് വേവിക്കുന്നത്. എന്നാല്‍ സാധാരണയായി ഇത്തരം സൂപ്പ് വിഭവങ്ങള്‍ തയ്യാറാക്കുന്ന പാത്രത്തിലല്ല ഈ സ്ത്രീ ഇത് തയ്യാറാക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ ഫിഷ് സൂപ്പ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. തീ കത്തിച്ച വിറകിന് കുറച്ച് മുകളിലായി ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ വെള്ളം കെട്ടിവയ്ക്കുന്ന സ്ത്രീയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീടവര്‍ വെള്ളത്തിലേയ്ക്ക് പല ചേരുവകള്‍ ചേര്‍ക്കുന്നതും കാണാം.
എങ്കിലും പ്ലാസ്റ്റിക് കവറിലെ പാചകം അധികമാരും ഉൾക്കൊണ്ട മട്ടില്ല. ഇത്തരത്തില്‍ പാചകം ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് നിരവധി പേർ കമന്റ് ചെയ്തത്. 2.6 മില്യണ്‍ കാഴ്ച്ചക്കാരെയാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.
Content Highlights: fish broth ,cooking,food,fish,health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..