
ഡോനട്ട് കഴിച്ച് ഗിന്നസ് റെക്കോർഡിടുന്ന ലീ | Photo: youtube.com|watch?v=VS0VCgKLn_M
റെക്കോർഡുകളിൽ മുത്തമിടാൻ കഴിയുന്നത് സ്പെഷൽ തന്നെയാണ് അപ്പോൾപ്പിന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സിലാണെങ്കിൽ പറയുകയും വേണ്ട. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് ഡോനട്ട് കഴിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ യുവതിയുടെ വീഡിയോ ആണ്. യുകെയിലെ ബർമിങ്ഹാം സ്വദേശിയായ ലീ ഷട്ട്കീവർ എന്ന യുവതിയാണ് ചുരുങ്ങിയ സമയം കൊണ്ട് ഡോനട്ട് കഴിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.
മൂന്നു മിനിറ്റിനകം പത്ത് ഡോനട്ടുകൾ കഴിച്ചാണ് ലീ റെക്കോർഡിട്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിന് പുറത്തുവിട്ട വീഡിയോ ഇതിനകം എൺപതിനായിരത്തോളം പേരാണ് കണ്ടത്.
പത്ത് ഡോനട്ടുകൾക്ക് മുന്നിൽ വച്ച് മത്സരത്തിനായി തയ്യാറെടുക്കുന്ന ലീയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സമയം തുടങ്ങിയതുമുതൽ ഓരോ ഡോനട്ടുകളായെടുത്ത് ഒറ്റയടിക്ക് തീർക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ശേഷം ഡോനട്ടിന്റെ പൊട്ടുംപൊടിയും വരെ തുടച്ചുനീക്കി കഴിക്കുന്നതും കാണാം.
നിരവധി പേരാണ് ലീയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഒന്നും അസാധ്യമല്ലെന്ന് മനസ്സിലായെന്നും നാരങ്ങ വിഴുങ്ങുന്ന ലാഘവത്തോടെയാണ് ഡോനട്ട് കഴിക്കുന്നതെന്നും ഒരാൾ ഭക്ഷണം കഴിക്കുന്നത് കണ്ട് വയറു നിറയുന്നത് ആദ്യമാണെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Woman eats most jam doughnuts in 3 minutes, creates record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..