കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്ന പലരും പുതിയ ഹോബികളും ക്രിയേറ്റിവിറ്റികളുമായി സോഷ്യല്‍ മീഡിയ അടക്കി വാണിരുന്നു. ഇപ്പോഴിതാ കരോലീന്‍ ബാര്‍ണെസ് എന്ന യുവതിയാണ് താരം. പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരിയായ കരോലീന് ചിത്രകലയോട് പ്രത്യേകം ഒരിഷ്ടമുണ്ട്. മാര്‍ച്ച് മുതല്‍ വീട്ടിലിരുന്ന ജോലി ചെയ്യേണ്ടി വന്നപ്പോള്‍ ഇടയ്ക്ക് ഫുഡ് ആര്‍ട്ടില്‍ ഒന്ന് കൈവച്ചു. 

food
The Scream by Edvard Munch

വേറൊന്നുമല്ല പ്രശസ്തരായ ചിത്രകാരന്‍മാരുടെ പെയിന്റിങുകള്‍ ബ്രെഡ്‌ടോസ്റ്റില്‍ പുനര്‍നിര്‍മിച്ചു. അതും ഇറച്ചിയും, ജാമും, പച്ചക്കറിയും പോലെ തിന്നാന്‍ പറ്റുന്ന സാധനങ്ങള്‍ കൊണ്ടു തന്നെ. 

2019 ലെ റഗ്ബി വേള്‍ഡ് കപ്പിലാണ് കരോലീന്‍ ആദ്യമായി ഫുഡ് ആര്‍ട്ട് കാണുന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബ്രെഡ് ആര്‍ട്ട്. ആദ്യം ചെയ്തത് എഡ്വേര്‍ഡ് മങ്കിന്റെ ദി സ്‌ക്രീം എന്ന ചിത്രമായിരുന്നു. കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള അവധിക്കാല യാത്രകള്‍ മുടങ്ങിയതിന്റെ സങ്കടം തീര്‍ക്കാനായിരുന്നു അത്. അതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ കരോലീന്‍ മറന്നില്ല.

food
 Pablo Picasso’s Head of a Woman in a Hat

ആദ്യത്തെ ബ്രെഡ് ആര്‍ട്ടിന് അഭിനന്ദനങ്ങള്‍ കിട്ടിയതോടെ വിന്‍സെന്റ് വാന്‍ ഗോഗ്, പാബ്ലോ പിക്കാസോ, ഫ്രിഡ ഖാലോ, ഗ്രാന്റ് വുഡ്.. ഇങ്ങനെ പ്രശസ്തരായ എല്ലാ ചിത്രകാരന്‍മാരുടെയും പ്രശസ്തമായ ചിത്രങ്ങള്‍ കരോലീന്‍ ബ്രഡില്‍ എത്തിച്ചു. 

food
 Grant Wood’s American Gothic

ലോക്ഡൗണിന് മുമ്പ് ഇടയ്ക്കിടെ നാഷണല്‍ ഗാലറി സന്ദര്‍ശിക്കുന്ന സ്വഭാവവും കരോലീന് ഉണ്ടായിരുന്നു. അതു നിന്നതിന്റെ സങ്കടവും ഇങ്ങനെ ബ്രെഡില്‍ ചിത്രങ്ങള്‍ തീര്‍ത്താണ് അവര്‍ മറി കടന്നത്. ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടം പിക്കാസോയുടെ വുമണ്‍ ഇന്‍ ഹാറ്റ് എന്ന ചിത്രമാണ്.

food
Van Gogh’s Starry Night

ആദ്യമൊക്കെ ചേരുന്ന നിറങ്ങള്‍ കണ്ടെത്താന്‍ കരോലീനയ്ക്ക് കഷ്ടപ്പെടേണ്ടി വന്നിരുന്നു. ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം തിന്നാന്‍ പറ്റുന്നതുകൂടി ആകണമല്ലോ. പിന്നെ നിറമുള്ള ഐസിങും മറ്റും ഉപയോഗിച്ച് അത് പരിഹരിച്ചു.

Content Highlights: Woman creates  artwork using pieces of brad toast during lockdown