ക്‌ഡോണാള്‍ഡ്, ബര്‍ഗര്‍ കിങ്, കെഎഫ്‌സി തുടങ്ങിയവയ്‌ക്കെല്ലാം ലോകമെങ്ങും ധാരാളം ആരാധകരുണ്ട്. അവയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സോഷ്യല്‍മീഡിയയുടെ ഇഷ്ടവിഷയങ്ങളാണ്. പലരും മെനുവില്‍ ഇല്ലാത്ത എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ഇംഗ്ലണ്ടിലെ ഒരു കെ.എഫ്.സി ഔട്ട്‌ലെറ്റിലെത്തിയ ദമ്പതികളുടെ ആവശ്യം ഇപ്പോൾ വൈറലാണ്. വനേസ ഹെന്‍സ്ലിയും പങ്കാളിയായ ആരണ്‍ സൈനിയും വെജിറ്റേറിയന്‍ ഭക്ഷണമാണ് കെഎഫ്‌സി ഔട്ട്‌ലെറ്റിലെത്തി ആവശ്യപ്പെട്ടത്.

ഈ സംഭവം ജീവനക്കാരില്‍ ഒരാളാണ് സമൂഹമാധ്യമമായ റെഡിറ്റില്‍ പങ്കുവച്ചത്. കെ.എഫ്.സി അത്തരം ഭക്ഷണം ഇവിടെ ലഭ്യമല്ല എന്ന് അറിയിച്ചതോടെ വനേസയ്ക്ക് ഒരുതരം വിവേചനമാണ് തോന്നിയതെന്ന് റെഡിറ്റിലെ പോസ്റ്റില്‍ പറയുന്നു. വനേസ സീഫുഡ് അടിസ്ഥാനമാക്കിയ ഡയറ്റാണ് (Pescatarian) പിന്തുടരുന്നത്. പ്രോട്ടീനാണ് ഈ ഡയറ്റിലെ പ്രധാന പോഷകം. 

food

കെഎഫ്‌സിയില്‍ എത്തി വെജിറ്റേറിയന്‍ ബര്‍ഗറും റൈസുമാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. സസ്യഭക്ഷണം മെനുവില്‍ ഇല്ലാത്തതിനെ പറ്റി ജീവനക്കാരോട് ഇവര്‍ പരാതിയും പറഞ്ഞു.  അവര്‍ക്കു വേണ്ടത് ചിക്കന്‍ലെസ് ചിക്കനാണ് എന്നാണ് ചിലര്‍ പോസ്റ്റിന് കമന്റു ചെയ്തത്. സി എന്ന അക്ഷരം എന്താണെന്ന് അറിയാമോ എന്നാണ് മറ്റുചിലരുടെ ചോദ്യം. 

Content Highlights: Woman Complains KFC Has No Meat-Free Options