വെറും വയറ്റില്‍ ഇവ കഴിക്കല്ലേ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു


1 min read
Read later
Print
Share

കാപ്പി | Photo: Gettyimages

ദിവസം ആദ്യം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആ ദിവസത്തെ തന്നെ നിര്‍ണയിക്കുന്നത്. ഭൂരിഭാഗം പേരും ഉണര്‍ന്നുകഴിഞ്ഞാല്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് പതിവ്. വെറും വയറ്റില്‍ അങ്ങനെ എല്ലാ ഭക്ഷണവും കഴിക്കാമോ ? പലര്‍ക്കും അതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല.ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

പലരും ശരീരഭാരം കുറക്കാനും ഡയറ്റിന്റെ ഭാഗമായുമെല്ലാം രാവിലെ വെറുംവയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ പറയുന്നത്. വയറിലടിഞ്ഞ കൊഴുപ്പിനെ കത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരും വിചാരിക്കുന്നത്.

എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുമെന്നാണ് നേഹ പറയുന്നത്. തേനില്‍ പഞ്ചസാരയേക്കാള്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും കൂടുതല്‍ കലോറിയും ഉണ്ടെന്നും അവര്‍ പറയുന്നുണ്ട്. അതിനാല്‍ ഇത് പതിവാക്കിയവര്‍ ശ്രദ്ധിക്കണം.

ഡയറ്റിന്റെ ഭാഗമായി ഭക്ഷണം കുറച്ചവര്‍ പകരം പഴങ്ങള്‍ അധികം കഴിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇവയും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. മറ്റ് ആഹാരങ്ങളെ അപേക്ഷിച്ച്, ഇവ വളരെ വേഗത്തില്‍ ദഹിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും വിശപ്പുണ്ടാക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുമ്പോള്‍, ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചായയും കാപ്പിയും ശീലത്തിന്റെ ഭാഗമാണ്. അത് പോലും വെറും വയറ്റില്‍ കുടിക്കാന്‍ പാടില്ല. ചായയും കാപ്പിയും വയറിനെ അസ്വസ്ഥമാക്കുകയും ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മധുരമിഷ്ടമില്ലാത്തവര്‍ കുറവാണ്. മധുരമുള്ള ഭക്ഷ്യവസ്തുക്കളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നിര്‍ത്തണം. ഇത് നമ്മുടെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. പ്രോട്ടീന്‍ സമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Empty Stomach,food,fruits,tea,nutritionist ,Honey in lemon water

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

1 min

രണ്ടു തവണ മാത്രം ഭക്ഷണം; ഇതാണ് ഷാരൂഖ് ഖാന്റെ ഡയറ്റ് പ്ലാന്‍

Oct 4, 2023


gooseberry

2 min

പതിവായി നെല്ലിക്കാ ജ്യൂസ് കുടിച്ചാല്‍; ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം

Oct 3, 2023


amla juice

1 min

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഇവയുള്‍പ്പെടുത്താം

Oct 3, 2023

Most Commented