എപ്പോള്‍ കഴിക്കണം പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവും? നേട്ടമെന്ത്?


പ്രതീകാത്മക ചിത്രം (Photo: Sreejith P. Raj)

പലകാരണങ്ങള്‍ കൊണ്ടും പ്രഭാതഭക്ഷണം വൈകിക്കഴിക്കുകയോ അല്ലെങ്കില്‍ മുടക്കുകയോ ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. പലരും പ്രഭാതഭക്ഷണത്തിന്റെയും ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും സമയങ്ങളില്‍ കൃത്യത പുലര്‍ത്താറില്ല. നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണം.

ചിലരെങ്കിലും പ്രഭാതഭക്ഷണം കഴിക്കുന്നത് നീട്ടിവെക്കാറുണ്ട്. വിശപ്പില്ലെന്നും മറ്റും പറഞ്ഞാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. എന്തുകഴിക്കുന്നു എന്നതിനൊപ്പം എപ്പോള്‍ കഴിക്കുന്നു എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പഴമൊഴിയില്‍ പറയുന്നതുപോലെ നേരത്തെ ഉറങ്ങി, നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് മികച്ചതെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പ്രഭാതഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാതഭക്ഷണം നമ്മള്‍ കഴിക്കുന്നത്. അതിനാല്‍, അത് ആരോഗ്യപ്രദമായിരിക്കണം. തലേദിവസത്തെ അത്താഴം കഴിച്ച് കഴിഞ്ഞ് എട്ടുമുതല്‍ 12 മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. രാവിലെ ഏഴുമുതല്‍ ഒന്‍പത് മണിവരെയാണ് പ്രഭാതഭക്ഷണം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ഉച്ചഭക്ഷണം

പ്രഭാതഭക്ഷണം നേരത്തെ കഴിച്ചാല്‍ അത് ദഹിക്കുന്നതിന് ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ധാരാളം സമയം കിട്ടും. 12 മണിക്കും രണ്ട് മണിക്കും ഇടയില്‍ ഉച്ചഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

അത്താഴം

ഉച്ചഭക്ഷണം നേരത്തെ കഴിച്ചാല്‍ വൈകിട്ട് വേഗത്തില്‍ വിശക്കാനുള്ള സാധ്യതയുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും വിശപ്പടക്കുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നതാണ് നല്ലതെന്ന് നിരവധി ന്യൂട്രീഷനിസ്റ്റുമാര്‍ പറയുന്നു. 6.30-നും എട്ട് മണിക്കും ഇടയിലായി അത്താഴം കഴിക്കാം.

നേട്ടങ്ങള്‍

കൃത്യ സമയത്ത് ആഹാരം കഴിക്കുന്നതിലൂടെ നമ്മുടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു. രാവിലെകളില്‍ നമ്മുടെ ചയാപചയപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വൈകുന്നേരമാകുന്നതോടെ ഇത് പതുക്കെയാകും. അതിനാല്‍, നേരത്തെ ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ ഉണര്‍വും ഉന്മേഷവും നല്‍കുകയും ചെയ്യുന്നു.

കൃത്യമായി ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് എല്ലാദിവസവും അത് ഒരേസമയത്ത് കഴിക്കുന്നതും. സമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം അമിതമാകാതെയിരിക്കുകയും വിശപ്പ് നിയന്ത്രണത്തിലാകുകയും ചെയ്യും.

Content Highlights: breakfast, lunch, dinner, food time, healthy food, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented