വിരുദ്ധമായ ഭക്ഷണ സംയോഗം മാത്രമല്ല കാലം തെറ്റിയും അളവ് തെറ്റിയും ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമാണ്. 

ഒരുതവണ ആഹാരം കഴിച്ചുകഴിഞ്ഞാല്‍ മൂന്നു മണിക്കൂര്‍ കഴിയാതെ ആഹാരം കഴിക്കരുത്. എന്നാല്‍ ആറു മണിക്കൂറിനുള്ളില്‍ കഴിക്കുകയും വേണം(രാത്രിയില്‍ ബാധകമല്ല).

എത്രയളവ് കഴിക്കണം

പഥ്യമായതും ലഘുവായതുമായ ആഹാരം വയറുനിറയെ കഴിക്കാം. എന്നാല്‍ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം പകുതിയളവില്‍ കഴിക്കുക. ദഹനക്കേടുണ്ടായാല്‍ ആഹാരം ഉപേക്ഷിച്ച് 24 മണിക്കൂര്‍ ഉപവസിക്കണം. ഒരുദിവസം രണ്ടുനേരം ഭക്ഷണം എന്നതാണ് ഉചിതം. 

ഇവ കഴിക്കരുത്

അധികം ഉപ്പുള്ളതും എരിവുള്ളതും പുളിയുള്ളതുമായ ഭക്ഷണം, ചീത്തയായ ഭക്ഷണം, ഉണക്ക മാംസം, ഉണങ്ങിയ ഇലക്കറികള്‍ എന്നിവ കഴിക്കരുത്.

നിത്യം ഉപയോഗിക്കാന്‍ പാടില്ലാത്തവ

തൈര്, ക്ഷാരങ്ങള്‍, മുള്ളങ്കി, ഉഴുന്ന്, അമരയ്ക്ക, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍, പതിയന്‍ ശര്‍ക്കര എന്നിവ നിത്യവും കഴിക്കാന്‍ പാടില്ല. 

എല്ലാവരുടെയും ദഹനശക്തി ഒന്നല്ല. അതിനാല്‍ ഒരാള്‍ക്ക് പഥ്യമായത് മറ്റൊരാള്‍ക്ക് അപഥ്യമാകാം. അപഥ്യമാകുന്ന ദോഷവര്‍ധനവും അതിലൂടെ രോഗവും ഉണ്ടാക്കും. അവ നിരീക്ഷിച്ചറിഞ്ഞ് സ്വയം ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാല്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെയിരിക്കാന്‍ സാധിക്കും.

Content Highlights: What to eat, when to eat and why