വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
ചുട്ടുപൊള്ളുന്ന ചൂടില്‍ അടുപ്പിന്റെ സഹായമില്ലാതെ പാനില്‍ മുട്ടപൊരിച്ചെടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ടാകും. എന്നാല്‍, മൈനസ് 25 ഡിഗ്രി താപനിലയില്‍ മുട്ടപൊരിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് വ്യക്തമാക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ. റിയല്‍സ്മാക്‌ബേ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പുറത്ത് നിലത്തുവിരിച്ചിരിക്കുന്ന ഒരു പേപ്പറില്‍ മുട്ടപൊട്ടിച്ച് ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 15 മിനിറ്റിന് ശേഷം മുട്ട മുഴുവനായും കടുകട്ടിയായി. ഈ കട്ടിയായ മുട്ട നിലത്തേക്ക് ഇടുന്നതും അത് നിലത്ത് വീണ് പൊട്ടുന്നതും വീഡിയോയില്‍ കാണാം.
നാല് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 11,000-ല്‍ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്ര വലിയ തണുപ്പില്‍ മുട്ടയ്ക്ക് കട്ടികൂടുകയാണ് ചെയ്തത്, പക്ഷേ, തനിക്ക് ഈ തണുപ്പ് അതിജീവിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ പറഞ്ഞു. ഈ തണുത്തുറഞ്ഞ മുട്ട അടുപ്പില്‍ പാന്‍ വെച്ച് അതിലിട്ട് ചൂടാക്കി നോക്കാന്‍ മറ്റൊരാള്‍ ഉപദേശിച്ചു. അതേസമയം, ഓരോ രാജ്യക്കാര്‍ തങ്ങളുടെ നാട്ടിലെ താപനിലയില്‍ മുട്ടയ്ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിവരിച്ചു.
Content Highlights: egg, minus degree temperature, egg become hard, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..