ആകാംക്ഷ നിറയ്ക്കുന്ന വീഡിയോകള്‍ ദിനംപ്രതി സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കുന്നത്. 

വേവിക്കാത്ത മുട്ട മൈക്രോവേവില്‍ വെച്ച് ചൂടാക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്. 

നൈല്‍ റെഡ് എന്ന ഇന്റസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പിന്നീട് യൂട്യൂബ് തങ്ങളുടെ ഔദ്യോഗിക പേജില്‍ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. 

വേവിക്കാത്ത മുട്ട മൈക്രോവേവില്‍ വെച്ച് വെച്ച് ചൂടാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ആദ്യം ഏതാനും നിമിഷം മുട്ടയ്ക്ക് മാറ്റമൊന്നും കാണാന്‍ കഴിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മുട്ടയുടെ പുറംതോടിന് മുകളില്‍ വിയര്‍പ്പ് തുള്ളികള്‍ പോലെ വെള്ളം പ്രത്യക്ഷപ്പെട്ടു. തോടിനുള്ളില്‍ അതിയായ സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടാകാമെന്ന് വീഡിയോയില്‍ നൈല്‍ പറയുന്നുണ്ട്. കുറച്ചു നേരം കൂടി കാത്തിരുന്നപ്പോള്‍ മുട്ട പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'എഗ്‌സ്‌പ്ലോഷന്‍' സംഭവിച്ചതായി വീഡിയോയില്‍ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by YouTube (@youtube)

മൂന്ന് ദിവസം മുമ്പ് യൂട്യൂബ് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ 73,000-ല്‍ പരം ലൈക്കുകളാണ് ലഭിച്ചത്.

Content highlights: what happend to a raw when heating in microwave, viral video shows