ഡാർജിലിങ് സന്ദർശനത്തിനെത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോമോസ് തയ്യാറാക്കുന്നു | Photo: facebook.com/MamataBanerjeeOfficial
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുകള്‍കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന നേതാവാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. അടുത്തിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മമത ഡാര്‍ജിലിങ്ങിൽ എത്തിയിരുന്നു.
സന്ദര്‍ശനത്തിനിടെ അവര്‍ മോമോസ് തയ്യാറാക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറിയൊരു അടുക്കളയിലിരുന്ന് മാവിനുള്ളില്‍ സ്റ്റഫിങ് നിറച്ച് അത് മോമോസിന്റെ ആകൃതിയിലേക്ക് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
താന്‍ മോമോസ് തയ്യാറാക്കുന്ന വീഡിയോ അവര്‍ ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഇത്തരമൊരു സവിശേഷ നിമിഷം എന്റെ ജനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. ഡാര്‍ജലിങ്ങിന് എപ്പോഴും എന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ട്. ഇവിടുത്തെ കഠിനാധ്വാനികളായ ആളുകളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇവിടേക്കുള്ള ഓരോ സന്ദര്‍ശനവും ഓര്‍മയില്‍ നില്‍ക്കുന്നതാണ്-ചിത്രങ്ങള്‍ പങ്കുവെച്ച് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇവിടുത്തെ പ്രദേശവാസികളുമായി സംവദിക്കുന്നതിനും മമത സമയം കണ്ടെത്തി. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്തകള്‍ സന്ദര്‍ശിക്കുകയും പാനീപൂരി തയ്യാറാക്കി ആളുകള്‍ക്ക് നല്‍കുകയും ചെയ്തു. ഇവയുടെ ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..