Representative Image | Photo: Canva.com
ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. വണ്ണം കുറയ്ക്കുന്നതിനായി പല മാര്‍ഗങ്ങളും നമ്മളില്‍ പലരും പിന്തുതുടരുന്നുണ്ടാകും. ശരീരഭാഗം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തേണ്ടതുണ്ട്.
ഭക്ഷണക്രമീകരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലരും ചെയ്യുന്നത് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന തീരുമാനമാണ്. ചോറ് ഉള്‍പ്പെടെയുള്ള കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാണ് കൂടുതല്‍ പേരും ഡയറ്റ് എടുക്കുന്നത്.
എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ വിശപ്പ് മാറ്റുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ ഏതാണെന്ന് അറിഞ്ഞുവെക്കാം.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓട്‌സ് ആണ് ആദ്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും
നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യവും വിറ്റാമിനുകളും അടങ്ങിയിട്ടിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കും.
പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലിയും ഡയറ്റില്‍ നിര്‍ബദ്ധമായും വേണം. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്‌നീഷ്യം തുടങ്ങിയവയും ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
പോപ്കോണില്‍ കലോറിയുടെ അളവ് കുറവും ഫൈബറിനാല്‍ സമ്പന്നവുമാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്‌കോണ്‍ കഴിക്കാം. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ഇതിലേയ്ക്ക് ഒരുപാട് വെണ്ണയോ മധുരമോ മറ്റ് കൃത്രിമ പദാര്‍ത്ഥങ്ങളോ ചേര്‍ക്കരുത്.
Content Highlights: Carb-Rich Foods,Weight Loss,food, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..