അമിതഭാരം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ; പരീക്ഷിക്കാം ടിപ്‌സ്


Representative Image | Photo: Gettyimages.in

രീരഭാരകൂടുന്നതും തടിയും പലരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. അത് കണ്ടെത്തി അതിനുള്ള പരിഹാരം കാണുകയാണ് പ്രധാനമായും ആവശ്യം. കൃത്യമായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. തടി കൂടുന്നതും നമ്മുടെ ഭക്ഷണരീതിയും വലിയ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു.

എണ്ണയില്‍ പൊരിച്ചതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.

കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാം.

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ വ്യായാമം ചെയ്യാനുള്ള ഊര്‍ജം ഇവ പ്രധാനം ചെയ്യും. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുന്നതും നല്ലതാണ്. ഉയര്‍ന്ന അളവില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ ചാടുന്നതിന് കാരണമാകും. ശരീരഭാരം കുറയ്ക്കാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം.


1.കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. നന്നായി വിശന്നിട്ട് ഭക്ഷണം കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടും.

2.ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം. കൂടാതെ സാവധാനം ചവച്ചരച്ച് കഴിക്കേണ്ടതുണ്ട്, അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

3. ഫോണ്‍ ഉപയോഗം അമിതമായി ഭക്ഷണം കഴിക്കുന്നതിലേയ്ക്ക് നയിക്കും.ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്.

4. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റിലെടുക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.

5. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.


Content Highlights: Weight Loss,food,tips,Mindful Eating,diet

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented