ലോക്ക്ഡൗൺ ചലഞ്ച്: ഭക്ഷണം കഴിച്ചും ഭാരം കുറയ്ക്കാം


ഇടയ്ക്ക് സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നുമ്പോള്‍ നന്നായി വെള്ളം കുടിക്കുക, അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കാം.

Photo: Pixabay

കൊറോണ വൈറസ് ലോക്ക്ഡൗണില്‍ എല്ലാവരും വീടിനുള്ളില്‍ തന്നെയിരിക്കേണ്ട അവസ്ഥയിലാണ്. ഈ സമയത്തെ ബോറടിയും നേരംകൊല്ലലും ടെന്‍ഷനുമെല്ലാം ആളുകള്‍ തീര്‍ക്കുന്നത് ഭക്ഷണം കഴിച്ചാണ്. വെറുതേ കൊറിച്ചുകൊണ്ടിരുന്നാല്‍ കൊറോണ കഴിയുമ്പോഴേയ്ക്ക് കൊളസ്‌ട്രോളാകും പലര്‍ക്കും. ഇത് ഒഴിവാക്കി ആരോഗ്യഭക്ഷണം ധാരാളം കഴിച്ച് ഭാരം കുറച്ചാലോ.

1. ഭക്ഷണമുണ്ടാക്കുമ്പോള്‍, പ്രത്യേകിച്ചും സ്‌നാക്‌സുകളായ ചിപ്‌സ് പോലുള്ളവ വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ ഉപ്പ് കുറയ്ക്കണം. അതുപോലെ ദൈനംദിന ഭക്ഷണത്തിലും ഉപ്പ് കുറക്കാം.

2. രാത്രി ഭക്ഷണം എന്തായാലും ഏഴ് മണിക്കും എട്ടുമണിക്കും ഇടയില്‍ കഴിക്കാം. ഇപ്പോള്‍ വീട്ടിലിരിക്കുന്നതിനാല്‍ പലരും ഭക്ഷണം സമയത്തിന് കഴിക്കുന്നുണ്ടാവില്ല. തോന്നുമ്പോള്‍ കൊറിക്കുകയും പ്രധാന ഭക്ഷണം തോന്നുമ്പോള്‍ കഴിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം.

3. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ ജങ്ക് ഫുഡ് കുറച്ച് പച്ചക്കറികളും പഴങ്ങളും പയറുവര്‍ഗങ്ങളുമൊക്കെ വാങ്ങാം. ഇവ പാകം ചെയ്ത് കഴിക്കാന്‍ മടി വിചാരിക്കേണ്ട. സ്‌നാക്കിങ് ഫുഡുകള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല.

4. ബ്രെഡ്, പാസ്ത, കുക്കി, ഡോനട്‌സ്, കേക്ക്‌സ്... ഇവയൊക്കെ ഭാരം കൂടാനെ സഹായിക്കൂ. ഇത്തരം ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കാം.

5. ധാരാളം വെള്ളം കുടിക്കാം. ഇപ്പോള്‍ സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍ പോലുള്ള ഫലവര്‍ഗങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇടയ്ക്ക് സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നുമ്പോള്‍ നന്നായി വെള്ളം കുടിക്കുക, അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കാം.

6. ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി... ഇങ്ങനെ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട.

7. റെഡി ടു കുക്ക്, കാന്‍ഡ് ഫുഡ്, പ്രൊസസ്ഡ് ഫുഡ്... ഇവ കുറയ്ക്കാം. ഇവയിലെല്ലാം കൊഴുപ്പ് കൂടുതലായിരിക്കും.

8. രാവിലെ ഉണരുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അല്ലെങ്കില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത വെള്ളം കുടിക്കാം.

Content Highlights:Weight Loss Diet Tips To Follow In Quarantine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


04:34

ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് - കാർത്തി

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented